ആപ്പ്ജില്ല

ഭര്‍ത്താവിന്റെ കാര്യത്തില്‍ പൊസ്സസീവാണ്, ഇഷ്ടക്കൂടുതല്‍ കൊണ്ടുള്ളതാണ് അത്! പെണ്‍സുഹൃത്തുക്കളോട് മിണ്ടുന്നത് ഇഷ്ടമല്ല! ഭര്‍ത്താവിനൊപ്പമുള്ള ശരണ്യയുടെ അഭിമുഖം വീണ്ടും വൈറല്‍!

അതിജീവനത്തിന്റെ രാജകുമാരിയായ ശരണ്യ ശശിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ എല്ലാവരും സങ്കടത്തിലാണ്. സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമെല്ലാം ശരണ്യയ്ക്ക് ആദരാഞ്ജലി അറിയിച്ചിരുന്നു. സ്‌നേഹസീമയിലേക്ക് അവസാനമായി ശരണ്യ എത്തിയപ്പോള്‍ വവികാരഭരിതമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.

Nimisha V | Edited by Samayam Desk | Samayam Malayalam 10 Aug 2021, 4:41 pm
അര്‍ബുദത്തോട് പോരാടുമ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷ ശരണ്യ ശശി ബാക്കിവെച്ചിരുന്നു. അസുഖം മാറി അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് താരം സ്വപ്‌നം കണ്ടിരുന്നു. ആ മോഹം ബാക്കിവെച്ചാണ് ശരണ്യയുടെ വിയോഗം. സ്വന്തമായൊരു വീടെന്ന ശരണ്യയുടെ ആഗ്രഹമാണ് സ്‌നേഹസീമയിലൂടെ പൂവണിഞ്ഞത്. പുതിയ വീട്ടില്‍ താമസിച്ച് കൊതി തീരും മുന്‍പായാണ് താരത്തിന്റെ വിയോഗം. വിയോഗ ശേഷവും ശരണ്യയുടെ അഭിമുഖങ്ങളുടെ വീഡിയോകളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവിനെക്കുറിച്ച് വാചാലയായുള്ള ശരണ്യയുടെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Samayam Malayalam actress saranya sasi s comment about her married life goes viral again
ഭര്‍ത്താവിന്റെ കാര്യത്തില്‍ പൊസ്സസീവാണ്, ഇഷ്ടക്കൂടുതല്‍ കൊണ്ടുള്ളതാണ് അത്! പെണ്‍സുഹൃത്തുക്കളോട് മിണ്ടുന്നത് ഇഷ്ടമല്ല! ഭര്‍ത്താവിനൊപ്പമുള്ള ശരണ്യയുടെ അഭിമുഖം വീണ്ടും വൈറല്‍!


പ്രതീക്ഷയോടെ

ഏറെ പ്രതീക്ഷയോടെയായിരുന്നു ശരണ്യ ശശി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ശരണ്യയ്ക്ക് വിവാഹ ആലോചന വന്നത്. അധികം ആരേയും അറിയിക്കാതെയായിരുന്നു വിവാഹം. ആദ്യ സര്‍ജറി കഴിഞ്ഞതിന് ശേഷമായിരുന്നു വിവാഹം. മകള്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തതും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ സന്തോഷത്തിലായിരുന്നു എല്ലാവരും. അസുഖം വീണ്ടും വന്നതോടെയായിരുന്നു വിവാഹമോചനം.

കുറ്റപ്പെടുത്താതെ

പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ശരണ്യയുടെ വിവാഹമോചനം. വേര്‍പിരിഞ്ഞതിന് ശേഷവും ഏട്ടനെ കുറ്റപ്പെടുത്തിയിരുന്നില്ല ശരണ്യ. അദ്ദേഹത്തെ കുറ്റം പറയുന്നില്ലെന്നായിരുന്നു അമ്മയും പറഞ്ഞത്. അസുഖ കിടക്കയിലായിരുന്നപ്പോഴും ഏട്ടനെക്കുറിച്ച് വാചാലയായിരുന്നു താരം. വിവാഹമോചനത്തിന് ശേഷം അദ്ദേഹം വീണ്ടും വിവാഹിതനായെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ശരണ്യയുടെ വിയോഗ ശേഷം ജീവിതകഥയും ചര്‍ച്ചയായിരുന്നു.

പൊസ്സസീവ്‌നെസ്

മണിയന്‍പിള്ള രാജു അവതരിപ്പിക്കുന്ന മലയാളി ദര്‍ബാറില്‍ ശരണ്യയും ഭര്‍ത്താവും പങ്കെടുത്തിരുന്നു. പൊസ്സസീവ്‌നെസ്സിനെക്കുറിച്ചായിരുന്നു അന്ന് ശരണ്യ പറഞ്ഞത്. ചേട്ടന്‍ ആ കുട്ടിയോട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്ന് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. പൊസ്സസീവ്‌നെസില്‍ നിന്നും വരുന്നതാണ്. കുറേ പെണ്‍സുഹൃത്തുക്കളുണ്ട്. വെറും ഫ്രണ്ട്‌സാണെന്ന് എനിക്ക് അറിയാം, എന്നാലും ഞാന്‍ ചൊറിയാറുണ്ട്, ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞത്

മദ്യപാനവും പുകവലിയുമൊന്നുമില്ലാത്തയാളാണ് അദ്ദേഹം. പെണ്‍സുഹൃത്തുക്കള്‍ കുറച്ച് കൂടുതലാണ്. ഫ്രണ്ട്‌സാണെന്ന് എനിക്ക് അറിയാം, ഞാന്‍ ചുമ്മാ ചൊറിയുന്നതാണ്. ഞാന്‍ ആരെയെങ്കിലും അഭിനന്ദിക്കുകയാണെങ്കില്‍ പുള്ളിക്കാരിക്ക് ഇഷ്ടമല്ല, എന്റെ മുന്നില്‍ വെച്ച് വേണ്ട, മാറി നിന്ന് പറഞ്ഞോളാനാണ് പറയാറുള്ളതെന്നായിരുന്നു ഭര്‍ത്താവ് മറുപടി നല്‍കിയത്. മണിയന്‍പിള്ള രാജു അവതരിപ്പിച്ച പരിപാടിയില്‍ ബോബന്‍ ആലംമൂടനും യമുനയുമുള്‍പ്പടെയുള്ളവരും പങ്കെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്