ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന തെന്നിന്ത്യൻ താരമാണ് ശോഭന. 1984ൽ ബാലചന്ദ്രമേനോൻ ഒരുക്കിയ ഏപ്രിൽ 18 എന്ന സനിമയിലൂടെ അരങ്ങേറിയ ശോഭന ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2000 വരെ തുടർച്ചയായി സിനിമകളുടെ ഭാഗമായിരുന്ന ശോഭന പിന്നീട് ഇടവേളയെടുത്താണ് സിനിമകളിൽ എത്താറുള്ളത്. 2004ൽ മാമ്പഴക്കാലവും 2005ൽ മകള്‍ക്കും 2009ൽ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡും 2013ൽ തിരയും 2020ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രവുമാണ് ശോഭന ഒടുവിൽ അഭിനയിച്ചത്.
Also Read: ചിരിപ്പിക്കാൻ ഒരു പിശുക്കുമില്ലാത്തയാൾ! പിഷാരടിക്ക് പിറന്നാളാശംസകളുമായി താരങ്ങൾ
പേരുകേട്ട ഭരതനാട്യ നർത്തകി കൂടിയാണ് ശോബന. സിനിമയേക്കാള്‍ നൃത്തത്തിന്റെ ലോകത്താണ് താരമിപ്പോള്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മദ്രാസിലെ ചിദംബരം അക്കാദമിയിലാണ് ശോഭന ഭരതനാട്യം അഭ്യസിച്ചത്. പ്രശസ്ത നർത്തകിമാരായ ചിത്രാ വിശ്വേശരനും, പദ്മ സുബ്രമണ്യവുമാണ് ശോഭനയുടെ ഗുരുനാഥമാര്‍. കലാർപ്പണ എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്നുമുണ്ട് ശോഭന.
Also Read: രസകരമായി പോവുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞു, മുക്തയുടെ അഭിനയത്തെക്കുറിച്ച് റിമി ടോമി പറഞ്ഞത്?
സോഷ്യൽമീഡിയയിൽ സജീവമായ ശോഭന ഇടയ്ക്കിടയ്ക്ക് തന്റെ നൃത്ത പരിപാടികളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടി മകള്‍ അനന്ത നാരായണിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഒരു ട്രിപ്പ് പോയി, ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഉള്ളതിനാൽ ഏറെ സന്തോഷം, ഞാൻ നിങ്ങളുടെ കമന്റുകൾ വായിക്കാറില്ലെന്ന് ആരുപറഞ്ഞു. മലയാളം ഫോണ്ട് ഉപയോഗിച്ചുകൊണ്ട് എങ്ങനെ മറുപടി നൽകാമെന്ന് നോക്കണം, ശോഭന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുകയാണ്.
Also Watch :