ആപ്പ്ജില്ല

ശോഭനയ്ക്ക് ഒമിക്രോണ്‍!

ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപം ആകട്ടേയെന്ന്‌ ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു, എന്നും ശോഭന സോഷ്യൽ മീഡിയയിൽ കുറിച്ചു. വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ കമന്റുകൾ നൽകുന്നത്.

Samayam Malayalam 10 Jan 2022, 8:25 am
മലയാളികളുടെ പ്രിയ നടി ശോഭനയ്ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് ശോഭന ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചിരിക്കുന്നുവെന്നും ശോഭന സോഷ്യൽ മീഡിയ വഴി കുറിച്ചു.
Samayam Malayalam shobhana


മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു . സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു എനിക്ക് ഉണ്ടായിരുന്ന ലക്ഷണങ്ങൾ. ആദ്യം ചെറിയ തൊണ്ടവേദന ഉണ്ടായിരുന്നു- ഇത് ആദ്യ ദിവസം മാത്രമായിരുന്നു!
എല്ലാ ദിവസവും എനിക്ക് ഉണ്ടായിരുന്ന ലക്ഷണങ്ങൾ വളരെ കുറയുന്നതായി അനുഭവപ്പെടുന്നു. എന്റെ രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ഇത് രോഗം മൂർച്ഛിക്കുന്നതിൽ 85 ശതമാനം തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഇതിനകം വാക്സിൻ എടുത്തിട്ടെല്ലെങ്കിൽ എല്ലാവരും ഇത് എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപം ആകട്ടേയെന്ന്‌ ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു, എന്നും ശോഭന സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമയില്‍ നിന്നും ഒഴിഞ്ഞുമാറിയ ശോഭന നൃത്ത രംഗത്ത് സജീവമായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് അതിനുള്ള അവസരമായി മാറുകയായിരുന്നു.

ശോഭനയോടൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന സുരേഷ് ഗോപിയുടേയും തിരിച്ചുവരവ് കണ്ട ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

2013 ല്‍ പുറത്തിറങ്ങിയ തിരയായിരുന്നു ഇതിന് മുമ്പ് ശോഭന അഭിനയിച്ച ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. തിരയുടെ രണ്ടാം ഭാഗം വരുമെന്ന് വിനീത് അറിയിച്ചെങ്കിലും കാത്തിരിപ്പ് തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്