ആപ്പ്ജില്ല

പ്രസവം ചിത്രീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ലായിരുന്നു! എന്റെയും മകളുടേയും പേരില്‍ കേസ് വരെ കൊടുത്തവരുണ്ട്! കളിമണ്ണിലെ വിവാദ രംഗത്തെക്കുറിച്ച് ശ്വേത മേനോന്‍

പ്രസവം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങിക്കാനായി വന്നപ്പോള്‍ കുഞ്ഞിനേയും കൊണ്ടുവന്നതും വിമര്‍ശിച്ചിരുന്നു. കളിമണ്ണിലെ രംഗം വലിയ ചർച്ചയായിരുന്നു.

Samayam Malayalam 26 May 2022, 11:35 am
മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ശ്വേത മേനോന്‍. നോര്‍ത്തിലും സൗത്തിലുമായി വളര്‍ന്നതിനാല്‍ മലയാളിയാണെങ്കിലും മലയാളം അത്ര നന്നായി അറിയുമായിരുന്നില്ല. അതാണ് മലയാളത്തില്‍ നിന്നും അവസരം ലഭിച്ചപ്പോഴും സ്വീകരിക്കാനായി മടിച്ചതിന്റെ കാരണം. കരിയറിന്റെ തുടക്കത്തില്‍ മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു താനെന്നും ശ്വേത പറഞ്ഞിരുന്നു. തന്റെ സിനിമകളില്‍ ഏറെ വിവാദമായ കളിമണ്ണിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശ്വേത ഇതേക്കുറിച്ച് സംസാരിച്ചത്.
Samayam Malayalam actress shwetha menon reveals about kalimannu movie experience
പ്രസവം ചിത്രീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ലായിരുന്നു! എന്റെയും മകളുടേയും പേരില്‍ കേസ് വരെ കൊടുത്തവരുണ്ട്! കളിമണ്ണിലെ വിവാദ രംഗത്തെക്കുറിച്ച് ശ്വേത മേനോന്‍


നാടന്‍ കഥാപാത്രങ്ങൾ

മലയാളത്തില്‍ നിന്ന് മിക്കപ്പോഴും തനിനാടന്‍ കഥാപാത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഞാനാണെങ്കില്‍ ഇവിടെ ജനിച്ചിട്ടുമില്ല, വളര്‍ന്നിട്ടില്ല. എപ്പോഴും നാടന്‍ കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ എന്തുകൊണ്ട് നാടന്‍ എന്ന് ചോദിക്കാറുണ്ട്. കളിമണ്ണില്‍ സ്വന്തം പ്രസവം ചിത്രീകരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ശ്വേത തുറന്നുപറഞ്ഞിരുന്നു.

കളിമണ്ണിലെ രം​ഗം

അത് ബ്ലസിയേട്ടന്‍ പറഞ്ഞിട്ടല്ല, അദ്ദേഹം പറഞ്ഞിട്ടാണ് ചെയ്തതെന്ന തരത്തിലുള്ള തെറ്റിദ്ധാരണകളുണ്ട് ചിലര്‍ക്ക്. ഈ സിനിമയുടെ കഥയെക്കുറിച്ച് മുന്‍പ് പറഞ്ഞിരുന്നു. ഏതോ ഒരു അവാര്‍ഡ് ഫംഗ്ക്ഷനില്‍ വെച്ച് പറഞ്ഞ് പോയ കാര്യമാണ്. ഞാന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ സമയത്താണ് പിന്നീട് ബ്ലസിയേട്ടനെ വിളിച്ച് പറയുന്നത്. ഞാന്‍ പ്രഗ്നന്റാണ്, എനിക്ക് ആ സിനിമ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ശ്രീയും അച്ഛനും അമ്മയും ഇക്കാര്യത്തില്‍ എന്നെ പിന്തുണച്ചിരുന്നു.

അറിഞ്ഞിരുന്നില്ല

ഒരു പേപ്പറില്‍ അവരെഴുതിയതാണ് പ്രസവം ലൈവായി ചിത്രീകരിക്കുന്നുണ്ടെന്നെഴുതിയത്. അതൊക്കെ കഴിഞ്ഞ് ഞാന്‍ ബോംബൈയിലേക്ക് പോയി. ഇവിടെ ചര്‍ച്ചകളൊന്നും അറിഞ്ഞിരുന്നില്ല. ബ്ലസിയേട്ടനെ അനാവശ്യമായി വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നിയിരുന്നു. ആ ഒരു ഇമോഷന്‍ ക്യാപ്ചര്‍ ചെയ്യണമെന്നുണ്ടായിരുന്നു. ആ സ്ത്രീ കടന്നുപോവുന്ന അള്‍ട്ടിമേറ്റ് മൊമന്റാണ്. ആ ഒരു ഇമോഷന്‍ മാത്രമേ എടുക്കുള്ളൂയെന്ന് പറഞ്ഞിരുന്നു.

പ്രതികരിക്കാറില്ല

കുഞ്ഞിന്റെ പേരില്‍ ഒരാള്‍ കേസ് കൊടുത്തിരുന്നു. പ്രസവത്തെ കൊമേഷ്യലൈസ് ചെയ്തു എന്ന് പറഞ്ഞായിരുന്നു കേസ്. ഇമോഷണല്‍ ജീവികളായിരുന്നതിനാല്‍ ബ്ലസിയേട്ടനെ അത് ഭയങ്കരമായി ബാധിച്ചിരുന്നു. സിനിമ വന്നപ്പോള്‍ അധികം ചര്‍ച്ചകളുണ്ടായിരുന്നില്ല. ഇവിടെ എന്റെ ക്യാരക്ടര്‍ അസാസിനേഷനാണ് ചെയ്തത്. വിവാദങ്ങളൊക്കെ വരുമ്പോള്‍ സങ്കടം തോന്നാറുണ്ട്, ഞാന്‍ പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. അധികമായി പ്രതികരിക്കാറില്ല.

Video-പ്രണയവർണങ്ങളിൽ 2 കല്യാണമോ? Pranayavarnangal Serial | Pranayavarnangal New Episode

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്