ആപ്പ്ജില്ല

'സ്നേഹകുടുംബം'; ദീപാവലി ആശംസകളുമായി സ്നേഹയും കുടുംബവും

2012ലായിരുന്നു സ്നേഹയും പ്രസന്നയും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുള്ളത്. മലയാളത്തില്‍ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലാണ് സ്നേഹയെ അവസാനമായി കണ്ടത്.

Samayam Malayalam 14 Nov 2020, 5:22 pm
തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയതാരമാണ് സ്നേഹ. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം സ്നേഹ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്. ഇന്നും പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് സ്നേഹ. ഇപ്പോഴിതാ ആരാധകര്‍ക്ക് ദിപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് സ്നേഹ. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സ്നേഹയുടെ ആശംസ.
Samayam Malayalam sneha
'സ്നേഹകുടുംബം'; ദീപാവലി ആശംസകളുമായി സ്നേഹയും കുടുംബവും


Also Read: സ്റ്റെെലന്‍ ലുക്കില്‍ പ്രേക്ഷകരുടെ മീനൂട്ടി; വെെറലായി ഉ‍ടന്‍ പണം അവതാരകയുടെ ഫോട്ടോഷൂട്ട്

കുടുംബ സമേതമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു സ്നേഹ ദീപാവലി ആശംസകള്‍ നേര്‍ന്നത്. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു. സുരക്ഷയുള്ള, തമാശ നിറഞ്ഞൊരു ദീപാവലി നേരുന്നുവെന്നായിരുന്നു സ്നേഹയുടെ വാക്കുകള്‍. ഭര്‍ത്താവ് പ്രസന്നയും കുട്ടികളുമൊത്തുള്ള ചിത്രമാണ് സ്നേഹ പങ്കുവച്ചത്.

Also Read:പ്രണയാര്‍ദ്രം ഈ നിമിഷം; കിച്ചുവിന്റേയും റോഷ്നയുടേയും വിവാഹ നിശ്ചയ വീഡിയോ

2012ലായിരുന്നു സ്നേഹയും പ്രസന്നയും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുള്ളത്. പട്ടാസ് ആണ് സ്നേഹ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തില്‍ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലാണ് സ്നേഹയെ അവസാനമായി കണ്ടത്.

View this post on Instagram A post shared by Sneha Prasanna (@realactress_sneha)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്