ആപ്പ്ജില്ല

ക്രൂരത അതിരുകടക്കുന്നു; വിവാഹമോചനം തേടി സുകന്യ, ഡിവോഴ്സ് നൽകാൻ തയ്യാറാവാതെ ഭർത്താവ്; സുകന്യയുടെ ജീവിത്തിൽ നടന്നത്

അഭിനേത്രി എന്നതിൽ ഉപരി മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് നടി. നൃത്തരംഗത്തും ടിവി ഷോകളിലും എല്ലാം ഇപ്പോഴും സജീവമായി നടി 2019 വരെ തമിഴ് സിനിമകളിലും സജീവമായിരുന്നു.

Samayam Malayalam 6 Dec 2022, 3:01 pm
തെന്നിന്ത്യയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് സുകന്യ . വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുകന്യ മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലൂടെ താരം തിരിച്ചെത്തിയതും. പ്രിയദര്‍ശന്‍ ചിത്രമായ ആമയും മുയലുമായിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ അവസാനത്തെ മലയാള ചിത്രം. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ സുകന്യക്ക് മലയാളമടക്കം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങാൻ കഴിഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ കുടുംബജീവിതം അത്ര തിളക്കമേറിയത് ആയിരുന്നില്ല. ALSO READ: കാലിന്റെ പ്രശ്നം കൊണ്ട് പ്രണയിനി ഉപേക്ഷിച്ചു; കൂടെനിന്ന് പിന്തുണച്ചത് ശ്രീക്കുട്ടി! രണ്ടാനച്ഛനെ ദൈവമായികാണുന്ന അഭിശ്രീ ജീവിതകഥ
Samayam Malayalam actress sukanya life story did you know why sukanya filed divorce case
ക്രൂരത അതിരുകടക്കുന്നു; വിവാഹമോചനം തേടി സുകന്യ, ഡിവോഴ്സ് നൽകാൻ തയ്യാറാവാതെ ഭർത്താവ്; സുകന്യയുടെ ജീവിത്തിൽ നടന്നത്



വിവാഹം നടക്കുന്നത്

2002 ഏപ്രിലിൽ ന്യൂ ജേഴ്സിയിലെ ബാലാജി ക്ഷേത്രത്തിൽ വച്ചായിരുന്നു സുകന്യയുടെ വിവാഹം. സിനിമകളിൽ നായികയായി തിളങ്ങി നിൽക്കുന്ന വേളയിൽ ആയിരുന്നു നടിയുടെ വിവാഹം. അമേരിക്കയിൽ സ്ഥിര താമസക്കാരനായിരുന്നു ശ്രീധർ ആണ് സുകന്യയെ വിവാഹം കഴിച്ചത്. എന്നാൽ ഒരു വർഷം ആയിരുന്നു ആ ബന്ധത്തിന്റെ ആയുസ്സ്. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ആ ബന്ധം സുകന്യ അവസാനിപ്പിക്കുന്നത്.

ശ്രീധറിന്റെ ശ്രമം

ഭർത്താവിന്റെ ക്രൂരത അതിരുവിടുന്നുവെന്നും താങ്ങാൻ കഴിയുന്നില്ലെന്നും കാണിച്ചാണ് വിവാഹമോചനത്തിനുള്ള അപേക്ഷ സുകന്യ നൽകിയത്. അമേരിക്കയിൽ നിന്ന് സുകന്യ ചെന്നൈയിലേക്ക് എത്തിയാണ് കേസ് ഫയൽ ചെയ്യുന്നത്. എന്നാൽ സുകന്യയ്ക്ക് വിവാഹമോചനം ലഭിക്കുന്നതിൽ നിന്ന് തടയാൻ ശ്രീധർ ശ്രമിച്ചു.

ജഡ്ജിയുടെ വിധി

യുഎസ്എയിലെ ന്യൂജേഴ്സിയിൽ വിവാഹിതരായിരുന്നതിനാൽ ചെന്നൈയിൽ സുകന്യയുടെ വിവാഹമോചനംനടക്കില്ലെന്ന് കാണിച്ചുകൊണ്ട് ഭർത്താവ് വാദിച്ചു. എന്നാൽ, വിവാഹം എവിടെവെച്ച് നടന്നാലും ഭാര്യക്ക് സ്വന്തം പട്ടണത്തിൽ വെച്ച് വിവാഹമോചനത്തിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിച്ചു. അങ്ങനെ ഇരുവരുടേയും വിവാഹമോചനം നടക്കുയായിരുന്നു.

സുകന്യയുടെ തുടക്കം

1992 ൽ ഐവി ശശി ഒരുക്കിയ അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ പിന്നീട് കാണാക്കിനാവ്, രക്തസാക്ഷികൾ സിന്ദാബാദ്, തൂവൽ കൊട്ടാരം, ചന്ദ്രലേഖ, സാഗരം സാക്ഷി, അമ്മ അമ്മായി അമ്മ, ഉടയോൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത സാഗരം സാക്ഷിയിൽ മമ്മൂട്ടിയുടെ ഭാര്യയായാണ് സുകന്യ വേഷമിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്