ആപ്പ്ജില്ല

23-ആം വയസ്സിൽ വേർപിരിഞ്ഞു; അഞ്ചുപൈസ പോലും ഞാൻ വാങ്ങിയില്ല; പൊട്ടിക്കരഞ്ഞുപോയ നിമിഷമാണത്; സുലക്ഷണ

ഒരാൾ മരിച്ചുപോയാൽ നമ്മൾ എത്രകാലം ആ ദുഃഖത്തിൽ കഴിയും, അതിൽ നിന്നും പുറത്തുവന്നല്ലേ പറ്റൂ. അങ്ങനെ ഞാനും അതിൽ നിന്നും പുറത്തുവന്നു, മക്കൾക്ക് വേണ്ടി.

Produced byഋതു നായർ | Samayam Malayalam 13 Dec 2023, 9:58 am
ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് സുലക്ഷണ. 14ാം വയസിൽ നായികയായി അരങ്ങേറിയ സുലക്ഷണ എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തിരക്കുള്ള നടിയായി മാറി. പ്ര​ഗൽഭ സം​ഗീത സംവിധായകൻ എംഎസ് വിശ്വനാഥന്റെ മകൻ ​ഗോപികൃഷ്ണനായിരുന്നു സുലക്ഷണയുടെ ഭർത്താവ്. എന്നാൽ പരസ്പരം ഒത്തുപോകാൻ കഴിയാതെ വന്നതോടെ ഇരുവരും വേർപിരിഞ്ഞു. പ്രണയിച്ചു വിവാഹം ചെയ്തിട്ടും ജീവിതത്തിൽ പൊരുത്തപ്പെടാൻ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് ഡിവോഴ്സ് എന്ന തീരുമാനം എടുത്തത്. ഇന്നും അത് മനസ്സിൽ വേദന നൽകുന്ന ഒന്നാണെന്നാണ് താരം പറയുന്നത്.
Samayam Malayalam actress sulakshana gets emotional when she talks about her divorce
23-ആം വയസ്സിൽ വേർപിരിഞ്ഞു; അഞ്ചുപൈസ പോലും ഞാൻ വാങ്ങിയില്ല; പൊട്ടിക്കരഞ്ഞുപോയ നിമിഷമാണത്; സുലക്ഷണ


വിവാഹമോചനം വേദനയാണ്

ഒരു ബന്ധത്തിൽ നമുക്ക് തുടരാൻ ആകില്ല എങ്കിൽ അതിൽ നിന്നും പിരിഞ്ഞുപോരുന്നതാണ് നല്ലത്. ഒരു വീട്ടിൽ പരസ്പരം കലഹിച്ചു എന്തിനാണ് മുൻപോട്ട് പോകുന്നത്. അങ്ങനെ പോയാൽ അവർ ചെയ്യുന്നത് എല്ലാം നമുക്ക് കുറ്റമായി തോന്നും, നമ്മൾ ചെയ്യുന്നത് എല്ലാം അവർക്കും കുറ്റമായി തോന്നും. എന്തിനാണ് അങ്ങനെ വഴക്ക് കൂടി ജീവിതം ഇല്ലാതെ കളയുന്നത്. സുഹൃത്തുക്കൾ ആയി പിരിയുന്നതാണ് നല്ലത്. പക്ഷെ അന്നും ഇന്നും വിവാഹമോചനം എനിക്ക് വേദന തന്നെയാണ്.

ചെറിയ പ്രായത്തിൽ ഡിവോഴ്സ്

23 വയസിലാണ് വേർപിരിയുന്നത്. വിവാഹ ജീവിതം ഇല്ലെങ്കിലും കുട്ടികൾക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു. വേർപിരിയുന്നത് തുടക്കത്തിൽ കാര്യമായി എടുത്തില്ല. പക്ഷേ കോർട്ട് നമുക്ക് വിവാഹമോചനം അനുവദിച്ച ആ നിമിഷം ഞാൻ പൊട്ടിക്കരഞ്ഞുപോയി. കാരണം എന്റെ ജീവിതം പോയിരിക്കുകയാണ്. ആളുകൾ പറയുമായിരിക്കും പോട്ടെ പോട്ടെ എന്ന്, ആരൊക്കെ കൂടെ ഉണ്ടെന്ന് പറഞ്ഞാലും ആ നിമിഷം നമ്മൾ ഒറ്റയ്ക്കാണ്. നമ്മുടെ ജീവിതമാണ് പോയിരിക്കുന്നത് ഇൻഡ്യഗ്ലിറ്റ്സിനോട് നടി പറഞ്ഞു.

വക്കീൽ എന്നോട് പറഞ്ഞു, പക്ഷേ...

വിവാഹമോചനത്തിന് ശേഷം മൂന്ന് മക്കളെയും ഞാൻ തന്നെയാണ് നോക്കിയത്. മുൻഭർത്താവിൽ നിന്നും ജീവനാംശം വാങ്ങിയിട്ടില്ല. അതിൽ അഭിമാനമുണ്ട്. കല്യാണം കഴിച്ചത് അദ്ദേഹം തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് തരുമെന്ന് കരുതിയല്ല. പ്രണയത്തിന്റെ പേരിൽ കല്യാണം കഴിച്ചു. കുട്ടികളും പിറന്നു. പിന്നെ പിരിയുന്നതിനു എന്തിന് ജീവനാംശം വേണം. എന്റെ വക്കീൽ എന്നോട് ആവുന്ന അത്രയും പറഞ്ഞു എന്തെങ്കിലും ചോദിച്ചു വാങ്ങാൻ പക്ഷെ ഞാൻ വേണ്ട എന്ന നിലപാടിൽ ആയിരുന്നു.

അഭിനയത്തിലേക്ക് വീണ്ടും വന്നത്

എനിക്ക് രണ്ട് കാലും രണ്ടു കൈയുംഅത്യാവശ്യം ആരോഗ്യവും ഉണ്ട്. മുന്നോട്ട് ജീവിക്കാൻ പറ്റുമെന്ന ആത്മവിശ്വാസവും. പിന്നെ അദ്ദേഹത്തിന്റെ ജീവനാംശം തനിക്ക് എന്തിനാണെന്ന് ഞാൻ ചിന്തിച്ചു. കുഞ്ഞുങ്ങളുമായി മുൻപോട്ട് പോകുന്നതിന്റെ ഇടക്ക് ഞാൻ ഗ്യാപ്പ് എടുത്തു. കാരണം അമ്മയ്ക്ക് ചെയ്തുകൊടുക്കാൻ പല ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് മാത്രം കൊണ്ട് ജീവിതം മുൻപോട്ട് പോകും എന്ന് തോന്നിയില്ല. അങ്ങനെയാണ് തിരികെ ജോലിയിലേക്ക് കടന്നത്- സുലക്ഷണ പറയുന്നു.

ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്