ആപ്പ്ജില്ല

അതെന്റെ ജോലിയുടെ ഭാഗമാണ്! ആളുകൾ എന്ത് പറയുമെന്നൊന്നും ഞാൻ നോക്കിയില്ല! ചതുരം സ്വീകരിച്ചതിനെക്കുറിച്ച് സ്വാസിക

ഈയൊരു എറോട്ടിക്ക് എലമെന്റ് മാത്രമല്ല സിനിമയിലുള്ളതെന്ന് മുഴുവനായി കാണുമ്പോള്‍ എല്ലാവര്‍ക്കും മനസിലാവും. അതെനിക്ക് ഉറപ്പായിരുന്നു. ഒരു ആണിനും പെണ്ണിനുമിടയില്‍ നടക്കുന്നൊരു ഗെയിം. അവരുടെ ഉള്ളില്‍ നടക്കുന്ന മത്സരബുദ്ധി. അതൊക്കെ ആളുകള്‍ക്ക് മനസിലായി. ഞങ്ങളുടെ പെര്‍ഫോമന്‍സ് അവര്‍ക്ക് ഇഷ്ടമായി എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്.

Samayam Malayalam 24 Nov 2022, 11:34 am
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ സ്വാസിക സിനിമയിലും തിളങ്ങുകയാണ്. ചതുരത്തിലൂടെയായി മുഴുനീള വേഷവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്വാസിക. ലിപ് ലോക്കിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നടത്തിയവര്‍ക്ക് താരം നല്‍കിയ മറുപടി വൈറലായിരുന്നു. ചതുരമെന്ന ചിത്രം സ്വീകരിച്ചതിനെക്കുറിച്ചും സ്വാസിക തുറന്ന് പറഞ്ഞിരുന്നു. കഥ കേട്ട് അതില്‍ എനിക്കെന്തൊക്കെ ചെയ്യാനുണ്ടെന്ന് നോക്കിയാണ് സിനിമ സ്വീകരിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാസിക ചതുരമെന്ന സിനിമ സ്വീകരിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് പറഞ്ഞത്.
Samayam Malayalam actress swasika s reply to haters goes viral
അതെന്റെ ജോലിയുടെ ഭാഗമാണ്! ആളുകൾ എന്ത് പറയുമെന്നൊന്നും ഞാൻ നോക്കിയില്ല! ചതുരം സ്വീകരിച്ചതിനെക്കുറിച്ച് സ്വാസിക


കഥയാണ് നോക്കിയത്

കഥ കേട്ട് സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ അതിന്റെ ആഫ്റ്റര്‍ ഇഫക്റ്റിനെക്കുറിച്ച് ചിന്തിക്കില്ല. നല്ല കഥയാണോ നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊക്കെയാണ് നോക്കുന്നത്. പെര്‍ഫോം ചെയ്യാനുള്ളൊരു സ്‌പേസ് ഉണ്ടോ എന്നാണ് എന്നെപ്പോലെയൊരു തുടക്കകാരി നോക്കുന്നത്. ഇതിന് മുന്‍പ് ചെയ്ത സിനിമകളിലൊക്കെ വന്ന് പോകുന്ന ക്യാരക്ടറാണ്. ഒരു മുഴുനീള വേഷം എനിക്കങ്ങനെ കിട്ടിയിട്ടില്ല. വാസന്തി ഒഴിച്ച് കഴിഞ്ഞാല്‍. ഈ സിനിമയ്ക്ക് ഇങ്ങനെയൊരു സര്‍ട്ടിഫിക്കേഷന്‍ കിട്ടും. അതുകൊണ്ട് നാട്ടാുകാര്‍ അങ്ങനെ പറയും. അതേക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഒരോ സീന്‍ വായിക്കുമ്പോഴും ഇതില്‍ നമ്മളുണ്ടെന്ന് കാണുമ്പോള്‍ സന്തോഷമായിരുന്നു. എനിക്ക് അതൊരു ഡ്രീം കം ട്രൂ മൊമന്റായിരുന്നു. അതുകൊണ്ട് അതിന്റെ വരുംവരായ്കകളെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല.

അറിയാമായിരുന്നു

എന്നിലുള്ള ടാലന്റ് എനിക്ക് കുറച്ചുകൂടി എക്‌സപ്ലോര്‍ ചെയ്യണം. അതിന് പറ്റിയ സ്‌ക്രിപ്റ്റാണെന്ന് മനസിലായി. കുറേ ലെയേഴ്‌സുള്ള ക്യാരക്ടറാണ്. അതേപോലെ നമ്മളെ നയിക്കാന്‍ നല്ലൊരു ഡയറക്ടറുണ്ട്. കൂടെ അഭിനയിക്കുന്നതും മികച്ച അഭിനേതാക്കളാണ്. അവരിലൊക്കെ വിശ്വാസമര്‍പ്പിച്ചാണ് ഞാന്‍ ഈ സിനിമ കമ്മിറ്റ് ചെയ്തത്. ഏത് ക്യാരക്ടര്‍ വന്നാലും അതിലെല്ലാം ചെയ്യണം. സിനിമ ഇറങ്ങുന്നതിന് മുന്‍പെല്ലാം സ്വാസികയുടെ എ സിനിമ എന്നായിരുന്നു വ്യാഖ്യാനം. സിനിമ ഇറങ്ങുന്നതിന് മുന്‍പുള്ള പല കമന്റുകളും നമ്മളെ വേദനിപ്പിച്ചിരുന്നു. അത് വരുമെന്ന് അറിയാമായിരുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം ആളുകളുടെ വിലയിരുത്തല്‍ മാറിയതില്‍ സന്തോഷമുണ്ട്.

മാറ്റിപ്പറയും

ഈയൊരു എറോട്ടിക്ക് എലമെന്റ് മാത്രമല്ല സിനിമയിലുള്ളതെന്ന് മുഴുവനായി കാണുമ്പോള്‍ എല്ലാവര്‍ക്കും മനസിലാവും. അതെനിക്ക് ഉറപ്പായിരുന്നു. ഒരു ആണിനും പെണ്ണിനുമിടയില്‍ നടക്കുന്നൊരു ഗെയിം. അവരുടെ ഉള്ളില്‍ നടക്കുന്ന മത്സരബുദ്ധി. അതൊക്കെ ആളുകള്‍ക്ക് മനസിലായി. ഞങ്ങളുടെ പെര്‍ഫോമന്‍സ് അവര്‍ക്ക് ഇഷ്ടമായി എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. ഇത് സ്വാസികയ്ക്ക് ഹെവിയായി അല്ലെങ്കില്‍ ചെയ്തിട്ട് ശരിയായില്ല എന്നൊക്കെ ആരെങ്കിലും പറയുമോയെന്ന ആശങ്കയുണ്ടായിരുന്നു. റിലീസിന് ശേഷം അങ്ങനെയൊന്നും ആരും പറഞ്ഞില്ല. അതിന്റെ ആശ്വാസമുണ്ടെന്നും സ്വാസിക പറഞ്ഞിരുന്നു.

ലിപ് ലോക്കിനെക്കുറിച്ച്

ഭരതന്‍ ചിത്രങ്ങളില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ വളരെ മനോഹരമായി കാണിച്ചിട്ടുണ്ട്. അതൊക്കെ മലയാളത്തിലെ ക്ലാസിക്കുമാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍ മൂവിയായത് കൊണ്ട് അതില്‍ പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. അതിനൊരു ക്വാളിറ്റി ഉണ്ടാവുമെന്ന വിശ്വാസത്തിലും കുറേ പേര്‍ തിയേറ്ററിലേക്കെത്തിയിരുന്നു. സിനിമ സംസാരിക്കുന്ന പ്രമേയം ഇഷ്ടമായെന്നാണ് ആളുകള്‍ പറഞ്ഞത്. ഞാന്‍ എന്റെ ജോലിയാണ് ചെയ്തത്. അത് മനസിലാക്കാന്‍ ആളുകള്‍ക്ക് ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ട്. ഏതൊരു ജോലിക്കും അതിന്റെ സ്വഭാവമുണ്ടാവും. അവരവരുടെ ജോലിക്കാവശ്യമായ കാര്യങ്ങള്‍ എല്ലാവരും ചെയ്യുന്നുണ്ട്. ആക്ടിങ് എന്ന ജോലിക്ക് ആവശ്യമായ കാര്യമാണ് ഇമോഷന്‍. അത് ആ രീതിയില്‍ മനസിലാക്കിയാല്‍ തീരുന്ന കാര്യമേയുള്ളൂ എന്നാണ് തനിക്ക് നെഗറ്റീവ് പറയുന്നവരോട് പറയാനുള്ളതെന്നും സ്വാസിക പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്