ആപ്പ്ജില്ല

കുട്ടിക്കളികളുമായി നീലാണ്ടനോടൊപ്പം ഉർവശി

ഇത് ഇഷാൻ പ്രജാപതി. നടി ഉർവശിയുടേയും ശിവപ്രസാദിന്‍റേയും മകൻ.

TNN 14 Jul 2017, 8:20 pm
ഇത് ഇഷാൻ പ്രജാപതി. നടി ഉർവശിയുടേയും ശിവപ്രസാദിന്‍റേയും മകൻ. കുട്ടികുറുമ്പുകളുമായി ചെന്നൈയിലെ വീട്ടിൽ നടക്കുന്ന ഇവനെ ഉര്‍വശി വിളിക്കുന്നത് നീലാണ്ടൻ എന്നാണ്. ചെന്നൈ വത്സരവാക്കത്തെ വീട്ടിലാണിപ്പോൾ ഇവരുടെ താമസം.
Samayam Malayalam actress urvasis son ishaan new pics
കുട്ടിക്കളികളുമായി നീലാണ്ടനോടൊപ്പം ഉർവശി


പുനലൂര്‍ സ്വദേശിയായ ശിവപ്രസാദുമായി മൂന്ന് വർഷം മുമ്പായിരുന്നു ഉർവശിയുടെ വിവാഹം. ഉര്‍വശിയുടെ മരിച്ചു പോയ സഹോദരന്‍ കമലിന്റെ അടുത്ത സുഹൃത്താണ് ശിവൻ. നടൻ മനോജ് കെ.ജയനുമായി പിരിഞ്ഞശേഷം വീട്ടുകാര്‍ ആലോചിച്ച് നടത്തുകയായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങളായി ചെന്നൈയില്‍ ബില്‍ഡിങ് കമ്പനി നടത്തുകയാണ് ശിവപ്രസാദ്. വിവാഹ ശേഷം ഇവ‍ർ ഒരുമിച്ച് ചെന്നൈയിലാണ് ഇപ്പോള്‍ താമസം.

രണ്ടാം വിവാഹ ബന്ധത്തില്‍ പിറന്ന കുഞ്ഞിന്റെ ചോറൂണിന് മനോജ് കെ. ജയനുമായുള്ള വിവാഹബന്ധത്തില്‍ പിറന്ന മകള്‍ കുഞ്ഞാറ്റയും എത്തിയതും ഏറെ വാർത്തയായിരുന്നു. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മകനുമൊത്തുള്ള ഉർവശിയുടെ ചിത്രം ആദ്യമായി പുറത്തുവന്നിരിക്കുന്നത്.

ചിത്രം കടപ്പാട്-വനിത

urvasi's son ishaan

actress urvasi's son ishaan new pics.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്