ആപ്പ്ജില്ല

ചാനല്‍ മേധാവി കിടക്കപങ്കിടാന്‍ ക്ഷണിച്ചെന്ന് വരലക്ഷ്മി

തന്നെ കിടക്ക പങ്കിടാന്‍ ഒരു തമിഴ് ചാനലിന്റെ മേധാവി ക്ഷണിച്ച സംഭവമാണ് വരലക്ഷ്മി ട്വിറ്ററില്‍

TNN 20 Feb 2017, 8:32 pm
കേരളത്തിൽ യുവ നടിക്കെതിരെയുണ്ടായ ആക്രമണത്തില്‍ മലയാള സിനിമ ഞെട്ടി നില്‍ക്കുമ്പോള്‍ സമാന അനുഭവം പങ്കുവച്ച് നടൻ ശരത് കുമാറിന്റെ മകളും തമിഴ് നടിയുമായ വരലക്ഷ്മി ശരത്കുമാര്‍. തന്നെ കിടക്ക പങ്കിടാന്‍ ഒരു തമിഴ് ചാനലിന്റെ മേധാവി ക്ഷണിച്ച സംഭവമാണ് വരലക്ഷ്മി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Samayam Malayalam actress varalakshmi sarathkumar says tv head tried to mishbehave with her
ചാനല്‍ മേധാവി കിടക്കപങ്കിടാന്‍ ക്ഷണിച്ചെന്ന് വരലക്ഷ്മി


വരലക്ഷ്മിയുടെ വാക്കുകളിലേക്ക്…

”ഒരു ചാനലിന്റെ മേധാവിയുമായി അരമണിക്കൂര്‍ നേരം ഞാന്‍ കൂടിക്കാഴ്ച നടത്തി. ഒടുക്കം അയാള്‍ എന്നോടു ചോദിച്ചു എപ്പോഴാണ് പുറത്തു വച്ച് കാണാന്‍ കഴിയുക എന്ന്? ജോലി സംബന്ധമായാണോ എന്നു ചോദിച്ചപ്പോള്‍ അല്ല മറ്റു ചില കാര്യങ്ങള്‍ക്കാണെന്ന് മറുപടി പറഞ്ഞു. ദേഷ്യം മറച്ചു വച്ച് അയാളോട് അപ്പോള്‍ തന്നെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു.”

”ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുമ്പോള്‍ എല്ലാവരും ചോദിക്കും. സിനിമയല്ലേ ഇതൊക്കെ സാധാരണമല്ലേ എന്നൊക്കെ? ഇതൊക്കെ അറിഞ്ഞിട്ടല്ലേ അഭിനയിക്കാന്‍ വന്നതൊക്കെ എന്ന് ? ഞാന്‍ ഒരു സ്ത്രീയാണ്. അല്ലാതെ ഒരു മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഈ ജോലി ഉപേക്ഷിക്കാനോ ഇവിടെ നിലനിന്നു പോകാന്‍ അഡ്ജസ്റ്റമെന്റുകള്‍ക്ക് തയ്യാറാവാനോ ഞാനില്ല. ” വരലക്ഷ്മി കുറിക്കുന്നു.

Needs to be said..!! pic.twitter.com/GjJimBIKd3 — varu sarathkumar (@varusarath) February 20, 2017 actress-varalakshmi-sarathkumar-says-tv-head-tried-to-mishbehave-with-her.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്