ആപ്പ്ജില്ല

ഈ മനുഷ്യനോട് ഞാൻ അഡിക്ടഡ് ആയിപ്പോയെന്ന് മിയ

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മിയയും അശ്വിനും വിവാഹിതരായത്

Samayam Malayalam 19 Jan 2021, 1:08 pm
നിരവധി സിനിമകളിലൂടെ തെന്നിന്ത്യയുടെ സ്വന്തം നടിയായി മാറിയ താരമാണ് മിയ ജോർജ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. വിവാഹിതയായി. എറണകാളും സ്വദേശിയായ അശ്വിൻ ഫിലിപ്പാണ് മിയയുടെ കഴുത്തിൽ താലി ചാര്‍ത്തിയത്. ബിസിനസുകാരനാണ് അശ്വിൻ.
Samayam Malayalam miya.


Also Read: അകത്തളങ്ങളിൽ ആവർത്തിക്കപ്പെടുന്ന 'സുലുജീവിതങ്ങളും ഉളുപ്പില്ലാത്ത സേതുമാധവൻമാരും'!

എറണാകുളം സെന്‍റ്.മേരീസ് ബസലിക്കയിൽവെച്ച്. കര്‍ദ്ദി.മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിനെത്തിയിരുന്നത്.
View this post on Instagram A post shared by miya (@meet_miya)

മെയ് മുപ്പതിനായിരുന്നു ഇവരുടെ മനസ്സമ്മതം പാലാ സെന്‍റ്. തോമസ് കത്തീഡ്രലിൽ വച്ച് നടന്നിരുന്നത്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ് തന്‍റെ വിവാഹമെന്നാണ് മിയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഇപ്പോഴിതാ അശ്വിനോടൊപ്പമുള്ള പുതിയൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മിയ.

Also Read: 'വീട്ടമ്മയുടെ ജീവിതം പറയുമ്പോഴും ശരണം വിളികളിട്ട് പരിഹസിക്കാതെ വയ്യ'; ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

ഈ മനുഷ്യനോട് ഞാൻ അഡിക്ടഡ് ആയി എന്ന് കുറിച്ചുകൊണ്ടാണ് മിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അക്വാ മറൈൻ ബ്ലൂ നിറത്തിലുള്ള ചുരിദാറാണ് മിയ ധരിച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ബ്ലൂ പാന്‍റ്സുമാണ് അശ്വിന്‍റെ വേഷം. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്. അമ്മയാണ് ചിത്രം പകർത്തിയതെന്നും മിയ കുറിച്ചിട്ടുണ്ട്. വിവാഹ ശേഷം മിയ അഭിനയിച്ച ഗാർഡിയൻ എന്ന ചിത്രം അടുത്തിടെയാണ് ഒടിടി റിലീസായത്. സിഐഡി ഷീല എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ എത്താനിരിക്കുകയുമാണ് നടി.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്