ആപ്പ്ജില്ല

'ഹൃദയം ഒരേസമയം കരയുകയും ചിരിക്കുകയുമാണ്'; കാരണം പങ്കിട്ട് അഹാന!

അഹാനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Samayam Malayalam 15 Dec 2020, 6:59 pm
സൈബറിടത്തിലെ സജീവസാന്നിധ്യമായ അഹാന കൃഷ്ണ തൻ്റെ പുതിയ സിനിമയുടെ ഷൂട്ട് പൂർത്തിയായ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞദിവസങ്ങളിൽ അഹാനയുടെ പുത്തൻ ചിത്രത്തിൻ്റെ ലൊക്കേഷനിലായിരുന്നു അഹാന. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയായതായും വലിയ സങ്കടമുണ്ടേന്നും അതേസമയം ഒരേപോലെ സന്തോഷമാണെന്നും അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നു. അതിസുന്ദരമായ സൂര്യോദയം കണ്ടുവെന്ന് കുറിച്ചു കൊണ്ടാണ് അഹാന ഇൻസ്റ്റാഗ്രാമിൽ ഇന്ന് പ്രത്യക്ഷപ്പെട്ടത്. ഈ ദിവസത്തിൽ അതൊരു വലിയ കാര്യമല്ലെന്നും അഹാന കുറിച്ചിരിക്കുന്നു.
Samayam Malayalam ahaana krishna latest instagram posts latest selfie picture
'ഹൃദയം ഒരേസമയം കരയുകയും ചിരിക്കുകയുമാണ്'; കാരണം പങ്കിട്ട് അഹാന!

Also Read: കുടുംബസമേതം ശിവദ; സ്വർഗ്ഗമാണിവരെന്ന് നടി

ഏറെ ആസ്വദിച്ചിരുന്ന റൂട്ടിൻ

കഴിഞ്ഞ ഒരു മാസങ്ങളായി താൻ ഏറെ ആസ്വദിച്ചിരുന്ന റൂട്ടിൻ ഇന്ന് അവസാനിക്കുകയാണ്. ഉലകത്തിൻ്റെ സ്പെഷ്യൽ സമ്മാനമെന്ന് തോന്നിയ ഒരു സിനിമയുടെ ഷൂട്ടിങ് ഇന്ന് അവസാനിച്ചിരിക്കുകയാണ്. എന്തൊരു സുന്ദരമായ ഒരു മാസമായിരുന്നു ഇത്. വളരെ മികച്ച ക്രൂ. വളരെ നല്ല പ്രൊഡക്ഷനും സഹതാരങ്ങളും.

ഇനിയും കാത്തിരിക്കാനാവില്ല

സിനിമയെ പറ്റി കൂടുതൽ സംസാരിക്കാനായി തനിക്ക് ഇനിയും കാത്തിരിക്കാനാവില്ലെന്ന് അഹാന കുറിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ തൻ്റെ ഹൃദയം കരയുകയും ഒരേസമയം ചിരിക്കുകയുമാണെന്നും അഹാന കുറിച്ചു. കാരണം വിടപറച്ചിലുകൾ തനിക്ക് ഇഷ്ടമല്ലെന്നും നടി പറയുന്നു.

മികച്ച ഒരു ടീം

വളരെ മികച്ച ഒരു ടീം, വളരെ പെട്ടെന്ന് കുടുംബമായി മാറിയവരോട് പെട്ടെന്ന് ഗുഡ് ബൈ പറയേണ്ടി വരുന്നതിനാലാണ് ഹൃദയം കരയുന്നതെന്നും അഹാന കുറിച്ചിരിക്കുന്നു. ജീവിതം വളരെ ദയാലുവാണ്. സ്വപ്നങ്ങൾ സാക്ഷാത്കാരമാകുകയാണ് എന്നതിനാലാണ് ഹൃദയം കൊണ്ട് ഒരുപാട് സന്തോഷിക്കുന്നത്. ടച്ച്‌വുഡ്. അഹാന കുറിച്ചത് ഇങ്ങനെ.

ഇൻസ്റ്റാഗ്രാമിൽ അഹാന കുറിച്ചു

സംഭവിച്ച എല്ലാത്തിനും ഇനി സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കുമെല്ലാം ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അഹാനയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്ന് നാൻസി റാണിയാണ്.

നാൻസി റാണി

നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഹാനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

View this post on Instagram A post shared by Ahaana Krishna (@ahaana_krishna)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്