ആപ്പ്ജില്ല

ഇവരിലാരാണ് കൂടുതൽ സുന്ദരി? ആരാധകരെ സംശയത്തിലാക്കി അഹാനയും സഹോദരിമാരും, വിട്ടുകൊടുക്കില്ലെന്നുറച്ച് അമ്മയും!

അഹാന പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

Samayam Malayalam 1 Sept 2020, 5:13 pm
നടി അഹാന കൃഷ്ണയും കുടുംബവും സോഷ്യൽ മീഡിയയിലെ നിത്യസാന്നിധ്യമാണ്. താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും അഹാന സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാറുണ്ട്. ഫോട്ടോഷൂട്ട് വിശേഷങ്ങളും വീട്ടിനുള്ളിലെ കളിചിരികളും ടിക്ടോക് വീഡിയോകളും സഹോദരിമാരുമായുള്ള ഡാൻസ് വീഡിയോകളുമൊക്കെയായി അഹാനയും ഒപ്പം തന്നെ സഹോദരിമാരും അച്ഛനും അമ്മയുമൊക്കെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ഇവരുടെ വീട്ടിലെ ഓണാഘോഷത്തിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ചിത്രങ്ങളിൽ എല്ലാവരും സുന്ദരിയാണെന്നും അമ്മയും മക്കൾക്കൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുകയാണെന്നും ചൂണ്ടിക്കാട്ടുകയാണെന്നും ആരാധകർ പറഞ്ഞിരിക്കുന്നു.
Samayam Malayalam ahaana krishna posts onam celebration pics hits internet
ഇവരിലാരാണ് കൂടുതൽ സുന്ദരി? ആരാധകരെ സംശയത്തിലാക്കി അഹാനയും സഹോദരിമാരും, വിട്ടുകൊടുക്കില്ലെന്നുറച്ച് അമ്മയും!


ഈ ഓണം കെങ്കേമം

സാരിയാണ് മൂന്ന് മക്കളും അമ്മയും ധരിച്ചിരിക്കുന്നത്. ഹൻസിക കസവു പട്ടു പാവാടയും അച്ഛനും നടനുമായ കൃഷ്ണകുമാർ ഷർട്ടും മുണ്ടും ധരിച്ചിരിക്കുന്നു.

ഈ ഓണം ഓൺ തന്നെ

അഹാനയും ഇഷാനിയും ദിയയും ഇവരുടെ അമ്മ സിന്ധു കൃഷ്ണയുമടക്കം ഒരേ പാറ്റേണിലുള്ള വിവിധ ഷെയ്ഡുകൾ ബോർഡറും മുന്താണിയുമായിട്ടുള്ള സിൽക്കി ഗ്ലോസിയായിട്ടുള്ള സാരിയാണ് വേഷം.

അമ്മയും മകളും

ഇവരുടെ അതേപാറ്റേണിലുള്ള ക്ലോത്തിങ്ങിൻറെ പാവാടയും ബ്ലൌസുമാണ് ഹൻസിക കൃഷ്ണയുടെ വേഷം. ഇപ്പോഴിതാ അഹാന കൃഷ്ണ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Also Read:സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാതെ കണ്ടിരിക്കാം! 'സീ യു സൂൺ' റിവ്യൂ

ഹൻസുവും അമ്മുവും

അടുത്തിടെ അഹാനയും അച്ഛൻ കൃഷ്ണകുമാറും അഭിനയിച്ച പരസ്യചിത്രവും വൈറലായിരുന്നു. അച്ഛനൊപ്പം ആദ്യമായാണ് അഹാന അഭിനയിച്ചിരിക്കുന്നത്.

Also Read: ജീവിതത്തിൽ ദമ്പതികൾ; സിനിമയിലും ഭാര്യയും ഭർത്താവുമായെത്തി സണ്ണി വെയ്നും രഞ്ജിനിയും

കോപ്പി ക്യാറ്റ്

സഹോദരിമാരിൽ ഒരുപോലെ തോന്നുന്ന രണ്ടുപേരാണ് അഹാനയും ഹൻസികയും. അഹാന നായികയായ ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയായിരുന്നു

സകുടുംബം

സകുടുംബം സന്തോഷപൂർവ്വം ഈ ഓണം ആഘോഷമാക്കിയിരിക്കുകയാണ് കൃഷ്ണ കുമാറും കുടുംബവും. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്.

സിന്ധു കൃഷ്ണ മകൾ അഹാനയ്ക്കൊപ്പം

മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി സിനിമാ രംഗത്തേയ്ക്കെത്തുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന സിനിമാ രംഗത്തേക്കെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്