ആപ്പ്ജില്ല

ഐമ സെബാസ്റ്റ്യന്‍റെ വിവാഹ ടീസർ; വീഡിയോ വൈറൽ

വളരെ വ്യത്യസ്തമായ വിഷ്വലിലൂടെയാണ് തുടക്കം എന്നതാണ് വിവാഹ ടീസറിന്‍റെ പ്രധാന സവിശേഷത.

TNN 9 Jan 2018, 4:03 pm
ജനുവരി നാലിനായിരുന്നു ഐമ സെബാസ്റ്റ്യനും കെവിൻ പോളും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ടീസർ സാമൂഹ്യ മാധ്യമങ്ങളിലൂടെ തരംഗമാവുകയാണ്. വിവാഹ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് ടീസർ എത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ വിഷ്വലിലൂടെയാണ് തുടക്കം എന്നതാണ് വിവാഹ ടീസറിന്‍റെ പ്രധാന സവിശേഷത.
Samayam Malayalam aima sebastians wedding video teaser
ഐമ സെബാസ്റ്റ്യന്‍റെ വിവാഹ ടീസർ; വീഡിയോ വൈറൽ


മോഹൻലാൽ ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്‍റെ നിർമാതാവ് സോഫിയ പോളിന്‍റെ മകൻ കെവിൻ പോളാണ് ഐമയെ വിവാഹം കഴിച്ചത്. മോഹൻലാലിന്‍റെ മകളാകാനുള്ള സൗഭാഗ്യം മാത്രമല്ല കെവിനെ കണ്ടുമുട്ടാൻ കൂടിയുള്ള അവസരമാണ് ഐമയ്ക്ക് ഈ സിനിമ ഒരുക്കിയത്.




യുഎഇയില്‍ ജനിച്ചു വളര്‍ന്ന് ഷാര്‍ജയില്‍ താമസിക്കുന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്. 2013ല്‍ മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെയായിരുന്നു ഐമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്