ആപ്പ്ജില്ല

ഐശ്വര്യ സൂപ്പർ മോം; ഏറെ അഭിമാനമെന്ന് അഭിഷേക്

വളരെ പക്വതയോടെയും ക്ഷമയോടെയുമാണ് ഐശ്വര്യ എല്ലാത്തിനേയും അഭിമുഖീകരിക്കുന്നതെന്നും അഭിഷേക് ബച്ചൻ

TNN 7 Nov 2017, 12:28 pm
ഐശ്വര്യയോട് ഏറെ ബഹുമാനമാണ് ഭര്‍ത്താവ് അഭിഷേക് ബച്ചന്. ബാഹ്യമായ സൗന്ദര്യം കണ്ടുള്ള ആരാധനയല്ല, അത്രയേറെ ബ്യൂട്ടിഫുളായ വ്യക്തിത്വമാണ് ഐശ്വര്യയ്ക്കുള്ളതെന്നാണ് അഭിഷേകിന്‍റെ അഭിപ്രായം.
Samayam Malayalam aishwarya rai is a supermom says abhishek
ഐശ്വര്യ സൂപ്പർ മോം; ഏറെ അഭിമാനമെന്ന് അഭിഷേക്


"മകള്‍ ആരാധ്യ ഉണ്ടായതിന് ശേഷം തടി കൂടിയതിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഐശ്വര്യയ്ക്ക് കേള്‍ക്കേണ്ടി വന്നു. പലപ്പോഴും അത് എന്നെ ഏറെ വിഷമിപ്പിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും ഐശ്വര്യ അതില്‍ തളര്‍ന്നില്ല. പലപ്പോഴും എന്നെ ആശ്വസിപ്പിക്കുക കൂടി ചെയ്തു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ജിമ്മില്‍ പോയി കഠിനമായി വര്‍ക്കൗട്ട് ചെയ്ത് ഐശ്വര്യ തിരികെയെത്തി എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ധൂം 2 വിന്‍റെ ഷൂട്ടിങ് കാലത്തൊഴികെ ഐശ്വര്യ ജിമ്മിലേ പോയിട്ടില്ല" അഭിഷേക് പറഞ്ഞു. അന്നും താനും ഹൃത്വികും ഉദയ് ചോപ്രയും നി‍ര്‍ബന്ധിച്ച് കൊണ്ടുപോയതാണ്.

ഇപ്പോഴും എത്ര തിരക്കാണെങ്കിലും ആരാധ്യയുടെ കാര്യങ്ങളില്‍ ഐശ്വര്യ ഒരു വീഴ്ചയും വരുത്തില്ല. ഒരു കാര്യത്തെക്കുറിച്ചും ഒരിക്കലും പരാതി പറഞ്ഞും കേട്ടിട്ടില്ല. വളരെ പക്വതയോടെയും ക്ഷമയോടെയുമാണ് ഐശ്വര്യ എല്ലാത്തിനേയും അഭിമുഖീകരിക്കുന്നതെന്നും അഭിഷേക് ബച്ചൻ പറഞ്ഞു. ഇതിനാല്‍ തന്നെ അഭി എന്നും ആഷുമായി പ്രണയത്തിലാണത്രേ..

Abhishek Bachchan says how Aishwarya Rai does everything for their daughter Aaradhya and has become a 'supermom'.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്