നിർമാതാക്കളും അഭിനേതാക്കളുമായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള വഴക്കിനെ പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. അതിനിടെ ഇരുവരുടെയും പിണക്കം മാറ്റാൻ ഫേസ്ബുക്കിൽ കമന്റിട്ട അജു വർഗീസിനെ ചീത്ത വിളിച്ച് ചിലര്‍ രംഗത്തെത്തി
സാന്ദ്രയുമായുള്ള പ്രശ്നത്തെ പറ്റി വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ച സ്റ്റാറ്റസിന് താഴെ, നിങ്ങള്‍ രണ്ട് പേരും ഈ പ്രശ്നം പെട്ടന്ന് പറഞ്ഞ് തീർക്കണം എന്ന് അജു കമന്റിട്ടു. അതിനു താഴെ കമന്റായി 'പാഷാണം' എന്നെഴുതിയ ആള്‍ക്കുള്ള മറുപടിയായി അജു തന്റെ കമന്റിന് വിശദീകരണം കുറിച്ചു.
രണ്ടു പേരും വ്യക്തിപരമായും തൊഴില്‍ മേഖലയിലും തന്റെ സുഹൃത്തുക്കളാണെന്നും അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അത് ഏറ്റെടുത്തു അവരെ രണ്ടു ഭാഗത്താക്കാൻ ഞാൻ പഠിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. മലയാള സിനിമക്കും ഒട്ടേറെ പുതുമുഖങ്ങൾക്കും ഇവർ ചെയ്തത് മറക്കാൻ പറ്റുന്നതല്ലെന്നും. ഇവർ ഒന്നിച്ചു മലയാളം സിനിമയിൽ ഇനിയും നല്ല സിനിമകൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നെന്നും അജു കുറിച്ചു. ഞാൻ അഭിപ്രായം ചോദിക്കാതെ നിങ്ങൾ എന്നോട് തോന്ന്യാസം പറഞ്ഞതിനാലാണ് പ്രതികരിക്കുന്നതെന്നും അജു വർഗീസ് വ്യക്തമാക്കി.
Aju Varghese clears his stand on Sandra-Vijay Babu Issue
Actor Aju Varghese clears his stand on Producers cum co partners of Friday Film Company Sandra thomas -Vijay babu issue through Facebook Comments