ആപ്പ്ജില്ല

രാജുവേട്ടൻ നൽകിയ തിരിച്ചറിവിനെ പറ്റി അജു വ‍ര്‍ഗ്ഗീസ്

മറ്റൊരു കഥാപാത്രത്തെ കളിയാക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും അജു

TNN 28 Aug 2017, 4:44 pm
പൃഥ്വിരാജ് തിരിച്ചറിവ് പകര്‍ന്ന സംഭവത്തെ പറ്റി നടൻ അജു വര്‍ഗ്ഗീസ്. സിനിമയില്‍ ഇനി സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പറയില്ല എന്ന് അടുത്തിടെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇത് തങ്ങള്‍ക്ക് വലിയൊരു തിരിച്ചറിവാണ് പകര്‍ന്നതെന്ന് അജു പറയുന്നു. കുട്ടികളും സ്ത്രീകളുമൊക്കെ കാണുന്ന സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ആവശ്യമെന്താണെന്നും അജു ചോദിക്കുന്നു. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അജു ഇക്കാര്യം പറഞ്ഞത്.
Samayam Malayalam aju varghese comment about adult comedy
രാജുവേട്ടൻ നൽകിയ തിരിച്ചറിവിനെ പറ്റി അജു വ‍ര്‍ഗ്ഗീസ്


ഇന്ന് സിനിമ വളരെ നന്നായി കുട്ടികളെ സ്വാധീനിക്കുമെന്ന തിരിച്ചറിവിന് ശേഷം സിനിമയിൽ അഡൾട്ട് ഒണ്‍ലി കോമഡി പറയാതിരിക്കാൻ മനപ്പൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ധ്യാനിന്‍റെ സ്‌ക്രിപ്റ്റില്‍ അത്തരം പരാമര്‍ശങ്ങളൊന്നും ഇല്ലായിരുന്നു. നീരജിന്‍റെ സ്‌ക്രിപ്റ്റില്‍ അത്തരം ഒന്നു രണ്ടെണ്ണം ഉണ്ടായിരുന്നത് നീക്കി. സിറ്റുവേഷന്‍ കോമഡി ഉളളപ്പോള്‍ പരാമര്‍ശങ്ങള്‍ അത്തരത്തില്‍ വേണ്ടെന്നതാണ് ഇപ്പോഴത്തെ നിലപാട്.

തന്നെ കളിയാക്കുന്ന റോള്‍ ചെയ്യാന്‍ തനിക്കൊരു ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ മറ്റൊരു കഥാപാത്രത്തെ കളിയാക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും അജു അഭിമുഖത്തിൽ പറഞ്ഞു.

Aju Varghese Comment about Adult Comedy

Actor Aju Varghese Comment about Prithviraj's Statement on Adult Comedy

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്