ആപ്പ്ജില്ല

സന്തോഷ ജന്മദിനം കുട്ടിക്ക്! അഗസ്റ്റിനയ്ക്ക് ജന്മദിനാശംസയുമായി അജു

ജോജു, ജയസൂര്യ, വിനയ് ഫോർട്ട് തുടങ്ങി നിരവധി താരങ്ങൾ അഗസ്റ്റിനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്

Samayam Malayalam 1 Aug 2020, 6:32 pm
മലയാളത്തിലെ യുവ ഹാസ്യ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് നടൻ അജു വര്‍ഗ്ഗീസ്. സഹനടനായെത്തി പിന്നീട് ഹാസ്യതാരമായി നായകനായി തിരക്കഥാകൃത്തായി നിര്‍മ്മാതാവായി മാറിയ താരമാണ് അജു. കമല എന്ന സിനിമയിലൂടെയാണ് അടുത്തിടെ താരം നായകനായത്. അടുത്തതായി നായകനായി അഭിനയിക്കുന്ന സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയുമാണ്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോഴിതാ ഭാര്യ അഗസ്റ്റിനയുടെ ജന്മദിനം പ്രമാണിച്ച് ഒരു ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്.
Samayam Malayalam aju varghese shares a pic with wife augustina on her birthday
സന്തോഷ ജന്മദിനം കുട്ടിക്ക്! അഗസ്റ്റിനയ്ക്ക് ജന്മദിനാശംസയുമായി അജു



മലർവാടിയിലൂടെ എത്തിയ താരം

2010ൽ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെയാണ് അജു സിനിമാലോകത്തേക്കെത്തിയത്. തിരുവല്ലയാണ് സ്വദേശം. ജനിച്ചുവളര്‍ന്നത് കളമശ്ശേരിയിലാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷമാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. 2014നാണ് അദ്ദേഹം അഗസ്റ്റീന മനുവിനെ വിവാഹം ചെയ്തത്.

സന്തോഷ ജന്മദിനം കുട്ടിക്ക്!

സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി രസകരമായ പോസ്റ്റുകളിട്ട് ആരാധകരുമായി സംവദിക്കുന്ന താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രം ഭാര്യ അഗസ്റ്റിനയോടൊപ്പമുള്ളതാണ്. സന്തോഷ ജന്മദിനം കുട്ടിക്ക് എന്ന് കുറിച്ചുകൊണ്ടാണ് അഗസ്റ്റിനയ്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യ, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട് നിരവധി താരങ്ങൾ ജന്മദിനാശംസകളുമായി കമന്‍റുകള്‍ പങ്കുവെച്ചിട്ടുമുണ്ട്.

Also Read: വീരനെ കണ്ടെത്തി, ഇനി പിറന്നാള്‍ ആഘോഷം; സന്തോഷം പങ്കുവച്ച് അക്ഷയ്

വീടൊരു അംഗണവാടി!

ഇവർക്ക് നാല് കുട്ടികളാണുള്ളത്. ഇവാൻ, ജുവാന, ലുക്ക്, ജേക്ക് എന്നിവരാണിവർ. കുട്ടികളോടൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടയ്ക്ക് അജു ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. മക്കള്‍ വീട്ടിലെ ചുവരുകള്‍ കുത്തിവരയ്ക്കുന്നതും മറ്റുമൊക്കെയുള്ള ചിത്രങ്ങള്‍ മുമ്പ് അജു പങ്കുവെച്ചിട്ടുള്ളതാണ്. തന്‍റെ വീടൊരു അംഗണവാടിയാണെന്ന് തമാശയ്ക്ക് അജു പറയാറുമുണ്ട്.

നിരവധി സിനിമകൾ

2010ൽ സിനിമാ ലോകത്തെത്തിയ അജു ഇതിനകം 110ഓളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. ഉറിയടിയാണ് ഒടുവിൽ തീയേറ്ററുകളിൽ എത്തിയ ചിത്രം. സാജൻ ബേക്കറി സിൻസ് 1962, കാവൽ, നാൻസി റാണി, ആർട്ടിക്കിൾ 21 തുടങ്ങി നിരവധി സിനിമകളാണ് അജു അഭിനയിച്ച് ഒരുങ്ങുന്നത്.

Also Read: മെറിനെ കൊന്നത് സ്നേഹം കൊണ്ടാണെന്ന് പറയുന്നവരോട്! അക്രമമല്ല സ്നേഹമെന്ന് കുട്ടികളെ പഠിപ്പിക്കണമെന്ന് അമല

Video-മണി ഹീസ്റ്റ് അഞ്ചാം ഭാഗം വരുന്നു ആരാധകര്‍ ആവേശത്തില്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്