മമ്മൂട്ടിക്കൊപ്പം ആദ്യസിനിമയിൽ അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് നടൻ അജു വര്‍ഗീസ്. ചിത്രത്തിൽ ചെറിയ വേഷമാണെങ്കിലും ചിത്രത്തിന്റെ പ്രൊമോഷനിൽ സജീവമായുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന്റെ പൂജ ചടങ്ങിലേക്ക് മമ്മുക്ക വന്നത് പോക്കിരിരാജുടെ സെറ്റിൽ നിന്നായിരുന്നെന്നും ഇപ്പോഴിതാ മധുരരാജയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായത് വലിയ അനുഗ്രഹമായിരിക്കുകയാണെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം അജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ട്രോളുകളും വന്നിരിക്കുകയാണ്.
തന്നെകുറിച്ച് പ്രചരിച്ച ആ ട്രോളും അജു വര്‍ഗീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് സിനിമയ്ക്കകത്ത് വലിയ റോള്‍ ഒന്നുമില്ലെങ്കിലും ഓവര്‍ പ്രൊമോഷന് കൊടുക്കുന്ന ഒരുത്തന് എല്ലാ സിനിമയിലും കാണുമെന്നാണ് ട്രോളിൽ പറഞ്ഞിട്ടുള്ളത്. മധുരരാജയിലെ അജുവിന്റെ കഥാപാത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ട്രോള്‍ വന്നിട്ടുള്ളത്. ഇത് എന്നെ തന്നെയാണ് എന്നും പറഞ്ഞുകൊണ്ടുതന്നെയാണ് അജു ഇത് പങ്കുവെച്ചിരിക്കുന്നത്.
എല്ലാ സിനിമയിലും കാണും ഇങ്ങനെയൊരുത്തൻ; സ്വയം ട്രോളി അജു
മധുരരാജയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായത് വലിയ അനുഗ്രഹമായിരിക്കുകയാണെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം അജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ട്രോളുകളും വന്നിരിക്കുകയാണ്
Samayam Malayalam 13 Apr 2019, 12:51 pm
ഹൈലൈറ്റ്:
- വലിയ റോള്‍ ഒന്നുമില്ലെങ്കിലും ഓവര്‍ പ്രൊമോഷന് കൊടുക്കുന്ന ഒരുത്തന്
- മധുരരാജയിലെ അജുവിന്റെ കഥാപാത്രത്തിന്റെ ചിത്രം
- ചെറിയ വേഷമാണെങ്കിലും ചിത്രത്തിന്റെ പ്രൊമോഷനിൽ സജീവമായുണ്ട്