ആപ്പ്ജില്ല

Amala Paul: 'അയാൾ അനാവശ്യമായി തൊടുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു': അമല പോൾ

ലീന മണിമേഖലയുടെ പരാതി വ്യാജമാണെന്ന് സൂസി ഗണേശന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

Samayam Malayalam 25 Oct 2018, 2:57 pm
'മീ ടൂ' ക്യാമ്പെയിനിൻ്റെ അലയൊലികൾ ലോകമെമ്പാടും മുഴങ്ങുന്നതിനിടെ തമിഴ് സംവിധായകൻ സൂസി ഗണേശനെതിരെ തെന്നിന്ത്യൻ നായികയും മലയാളിയുമായ നടി അമല പോൾ രംഗത്തെത്തിയത് കഴിഞ്ഞദിവസമാണ്. സൂസി ഗണേശനെതിരേ സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകയും കവിയുമായ ലീന മണിമേഖല ഉയര്‍ത്തിയ ലൈംഗികാതിക്രമ പരാതിയെ പിന്തുണച്ചാണ് അമല രംഗത്തെത്തിയത്. തനിക്ക് ഉണ്ടായ അനുഭവവും അമല ഇന്നലെ പങ്കുവെച്ചിരുന്നു. ലീന മണിമേഖലയുടെ പരാതി വ്യാജമാണെന്ന് സൂസി ഗണേശന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
Samayam Malayalam Amala Paul: അയാൾ അനാവശ്യമായി തൊടുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു: അമല പോൾ
Amala Paul: 'അയാൾ അനാവശ്യമായി തൊടുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു': അമല പോൾ




സൂസി ഗണേശനില്‍ നിന്നും തനിക്കും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് അമല വ്യക്തമാക്കി. ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അമല പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിലാണ് ദുരനുഭവം നേരിട്ടതെന്നും അമല വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ തന്നോട് ദ്വയാര്‍ത്ഥം വരുന്ന തരത്തില്‍ സംസാരിച്ചെന്നും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അമല പോള്‍ വ്യക്തമാക്കുന്നു.

ലീന മണിമേഖലയെ താൻ പൂര്‍ണമായി പിന്തുണയ്ക്കുന്നു. ലീന പറഞ്ഞ കാര്യങ്ങള്‍ തനിക്ക് മനസിലാക്കാന്‍ കഴിയും. സൂസി ഗണേശന്‍ സ്ത്രീകളോട് ഒട്ടും ബഹുമാനം കാണിക്കാത്തയാളും മൂല്യങ്ങള്‍ ഇല്ലാത്ത വ്യക്തിയുമാണ്. തിരുട്ടുപയലേ 2 ൻ്റെ ചിത്രീകരണ സമയത്ത് വളരെയേറെ മാനസികവേദന ഏല്‍ക്കേണ്ടി വന്നു. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളാകാറുണ്ട്. ഇത്തരത്തില്‍ പെരുമാറുന്ന പുരുഷന്മാര്‍ സ്വന്തം വീടുകളില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല, തൊഴില്‍ ഇടത്തില്‍ വരുമ്പോഴുള്ളത്. അവിടെ തൻ്റെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കു മേല്‍ ആധിപത്യം കാണിക്കാനുള്ള ഒരു അവസരവും അവര്‍ നഷ്ടമാക്കില്ല. ഭരണകൂടവും നിയമ വ്യവസ്ഥയും വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
അമല പോൾ

സൂസി ഗണേശനില്‍ നിന്നും 13 വര്‍ഷങ്ങള്‍ക്കു മുമ്പ് താൻ നേരിട്ട ലൈംഗിക അത്രികമം കഴിഞ്ഞ ദിവസമാണ് ലീന മണിമേഖല വെളിപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ഫേസ്‍‍ബുക്കിലൂടെ ഈ അനുഭവം ലീന മണിമേഖല പങ്കു വെച്ചിരുന്നു. പക്ഷേ അന്ന് കുറ്റാരോപിതൻ്റെ പേര് വെളിപ്പെടുത്താൻ ലീന തയ്യാറായിരുന്നില്ല.



‘മീ ടൂ’ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലും മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സി വെളിപ്പെടുത്തിയ ശക്തമായ നിലപാടുമാണ് ഇപ്പോള്‍ വ്യക്തിയുടെ പുറത്തുപറയാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും ലീന കുറിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്