ആപ്പ്ജില്ല

'അമ്മ' എക്സിക്യൂട്ടീവ് യോഗം ചേരുന്നു; ദിലീപിനെ പുറത്താക്കിയേക്കും

ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി

TNN 11 Jul 2017, 12:25 pm
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടിവ് യോഗം പുരോഗമിക്കുന്നു. നടൻ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലാണ് യോഗം പുരോഗമിക്കുന്നത്. ഇടവേള ബാബു, കലാഭവൻ ഷാജോണ്‍, പൃഥ്വിരാജ്, നടി രമ്യ നമ്പീശൻ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ദിലീപിനെതിരെ നടപടിയെടുത്തെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്നാണ് അറിയാൻ കഴിയുന്നത്. അങ്ങിനെയെങ്കില്‍ താര സംഘടനയായ അമ്മ പിളരും. താരങ്ങൾ പ്രതിഷേധം ശക്തമാക്കിയതോടെ ദിലീപിനെ അമ്മ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും.
Samayam Malayalam ammas executive meeting in mammoottys home
'അമ്മ' എക്സിക്യൂട്ടീവ് യോഗം ചേരുന്നു; ദിലീപിനെ പുറത്താക്കിയേക്കും


യോഗത്തിൽ ചില പ്രധാനപ്പെട്ട കാര്യങ്ങൾ അമ്മ യോഗത്തിൽ ഉന്നയിക്കുമെന്നും അതു കൂടി അംഗീകരിച്ചുകൊണ്ടാണ് അമ്മയുടെ നിലപാടെങ്കിൽ അതേ നിലപാട് തന്നെയാകും എന്റേയും എന്ന് നടൻ പൃഥ്വിരാജ് യോഗത്തിന് മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.. മറിച്ചാണ് കാര്യങ്ങളെങ്കിൽ താൻ യോഗത്തിന് ശേഷം തന്‍റെ നിലപാടുകൾ മാധ്യമങ്ങളെ അറിയിക്കുമെന്നുമാണ് പൃഥ്വി പറഞ്ഞത്. നീതി ലഭിക്കും വരെ മുന്നോട്ട് പോകുമെന്ന് നടി രമ്യ നമ്പീശൻ പറഞ്ഞു. കുറ്റക്കാരൻ ആരായാലും നടപടി വേണമെന്ന് നടന്മാരായ ആസിഫ് അലിയും ദേവനും പ്രതികരിച്ചു.

അതേ സമയം ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കിയതായി അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടിയന്തിര യോഗം ചേര്‍ന്നാണ് നിര്‍മ്മാതാവ് കൂടിയായ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. സിനിമ നിര്‍മാതാവും തിയ്യറ്ററുടമയും കൂടിയാണ് ദിലീപ്.

AMMA's Executive meeting in Mammootty's home

AMMA's Executive meeting in Mammootty's home. Dileep will be suspended from AMMA regarding an Actress attack Case

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്