ആപ്പ്ജില്ല

ഗോപിയുടെ കവിളിൽ തട്ടി അമൃത, ഇങ്ങനെ ശല്യം ചെയ്യാൻ തനിക്കൊരുപാട് ഇഷ്ടമാണെന്ന് ഗായിക; ഇൻസ്റ്റാഗ്രാമിൽ വൈറലായി പുത്തൻ വീഡിയോ!

കാറിൽ യാത്ര ചെയ്യവേ തണലത്ത് നിർത്തിയിട്ടിരുന്ന വണ്ടിയിൽ വെച്ച് ഗോപി സുന്ദറിൻ്റെ താടിയിൽ കൈകൊണ്ട് തോണ്ടിക്കൊണ്ട് ശല്യം ചെയ്യുന്ന ഒരു വീഡിയോയാണ് അമൃത പങ്കുവെച്ചത്. ഗോപി സുന്ദറിനെ ഇങ്ങനെ ശല്യം ചെയ്യാൻ ഒരുപാട് ഇഷ്ടമാണെന്നും അമൃത സ്റ്റാറ്റസിൽ പങ്കുവെച്ച വീഡിയോയിൽ കുറിച്ചിട്ടുണ്ട്

Samayam Malayalam 18 Jun 2022, 6:51 pm
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. ഷോ അവസാനിച്ചതിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്. സ്വന്തമായി മ്യൂസിക് ബാന്‍ഡും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് അമൃത. സ്‌റ്റേജ് പരിപാടികളിലും അമൃത ആക്ടീവാണ്.
Samayam Malayalam അമൃതയും ഗോപിയും


മകളായ പാപ്പുവെന്ന അവന്തികയുടെ വിശേഷങ്ങളും അമൃത പങ്കിടാറുണ്ട്. സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ വിവരം പുറത്ത് വിട്ടതോടെ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇവർ ഒന്നിച്ച വാര്‍ത്ത പുറത്തു വന്നതോടെ ഇരുവരുടെയും സ്വകാര്യ ജീവിതം വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു.

ഗോപി സുന്ദറിന്റെ നെഞ്ചോട് ചേര്‍ന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. ചിത്രം വൈറലായി മാറിയതിന് പിന്നാലെയാണ് അമൃതയുമായി ഒന്നിച്ചു എന്ന് ഗോപി സുന്ദറും അറിയിച്ചത്. പിന്നാലെ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറുന്നുമുണ്ട്.


അത്തരത്തിൽ അമൃത സുരേഷ് ഇപ്പോൾ പങ്കുവെച്ച പുത്തൻ ചിത്രത്തോടൊപ്പം കുറിച്ച ക്യാപ്ഷനാണ് വൈറലായി മാറുന്നത്. കാറിൽ യാത്ര ചെയ്യവേ തണലത്ത് നിർത്തിയിട്ടിരുന്ന വണ്ടിയിൽ വെച്ച് ഗോപി സുന്ദറിനെ ശല്യം ചെയ്യുന്ന ഒരു വീഡിയോയാണ് അമൃത പങ്കുവെച്ചത്. ഗോപി സുന്ദറിനെ ഇങ്ങനെ ശല്യം ചെയ്യാൻ ഒരുപാട് ഇഷ്ടമാണെന്നും അമൃത സ്റ്റാറ്റസിൽ പങ്കുവെച്ച വീഡിയോയിൽ കുറിച്ചിട്ടുണ്ട്.

തൊട്ടുമുൻപ് അമൃത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മറ്റൊരു ചിത്രവും ശ്രദ്ധ നേടിയിരുന്നു. ഈ ലോകത്തിലെ ഏറ്റവും സ്വീറ്റസ്റ്റായ സഹോദരന് പിറന്നാളാശംസകൾ നേരുന്നു എന്ന് കുറിച്ചുകൊണ്ട് അമൃത പങ്കുവെച്ച പുത്തൻ ചിത്രവും ആരാധകർക്കിടയിൽ വൈറലായിരുന്നു. സഹോദരനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു അമൃത ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവെച്ചത്.

View this post on Instagram A post shared by AMRITHA SURESSH (@amruthasuresh)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്