''ആനന്ദം'' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി അനാർക്കലി മരിക്കാർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം വൈറലാകുന്നു. ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ട് വസ്ത്രമണിഞ്ഞുള്ള അനാര്‍ക്കലിയുടെ ചിത്രമാണ് ചര്‍ച്ചയായിരിക്കുന്നത്. ഏറെ മോശമായ രീതിയിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്കു ലഭിച്ചിട്ടുള്ളത്. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നുമായിരുന്നു നിരവധിപേര്‍ പ്രതികരിച്ചിട്ടുള്ളത്. എന്നാൽ നടിയുടെ വസ്ത്രത്തെ പിന്തുണച്ചും നിരവധി ആരാധകരും എത്തിയിട്ടുണ്ട്. നീന്തൽക്കുളത്തിൽ പിന്നെ ആരെങ്കിലും സാരി ഉടുക്കോ എന്നായിരുന്നു താരത്തെ സപ്പോര്‍ട്ട് ചെയ്തുള്ള ഒരു കമന്റ്. നീന്തൽകുളത്തിൽ പിന്നെ പര്ദ്ദയിടോ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ നിര്‍മ്മിച്ച ''ആനന്ദം'' എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മലയാളത്തില്‍ ശ്രദ്ധേയയായത്. ശേഷം ആസിഫ് അലി ചിത്രം മന്ദാരത്തിലൂടെ നായികയായ താരം പാർവതി പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’യിലും പ്രാധാന്യമുള്ള വേഷത്തിലുണ്ട്. ആസിഡ് ആക്രമണം അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയായ ഉയരെയിൽ ആസിഫ് അലി, ടോവിനോ തുടങ്ങിയവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.