പേര് ആൻഡ്രിയ, പക്ഷേ മലയാളികൾക്കെന്നും അവൾ റസൂലിന്റെ അന്നയാണ്. മലയാളത്തിൽ സജീവമായില്ലെങ്കിലും ഇന്നും മലയാളികളുടെ പ്രിയ അഭിനേത്രിയാണിവൾ. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും താരമായ ആൻഡ്രിയ ജെർമിയയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കൈനിറയെ സിനിമകളുമായി തിരക്കിലാണിപ്പോൾ ആൻഡ്രിയ, പക്ഷേ ആ തിരക്കുകൾക്കിടയിലും കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എത്ര കഷ്ടപ്പെടാനും തയാറാണെന്നു കാണിച്ചു തരികയാണ് ഈ നടി.
മിഷ്കിൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമായ തുപ്പറിവാലന്‍ വേണ്ടി ആൻഡ്രിയ ബൈക്ക് ഓടിക്കാൻ പഠിക്കുകയാണെന്നാണ് കേൾക്കുന്നത്. ചിത്രത്തിലെ കഥാപാത്രം ആവശ്യപ്പെടുന്നതാണിത്. ആൻഡ്രിയ ഹെയർലി ഡേവിഡ്സൺ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളുമിപ്പോൾ വൈറലായി കഴിഞ്ഞു. മോഡേൺ, സ്റ്റൈലിഷ് ലുക്കിലെത്തുന്ന പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ ആൻഡ്രിയയ്ക്ക്. കഥാപാത്രമാകാനുള്ള താരസുന്ദരിയുടെ ശ്രമങ്ങളെക്കുറിച്ചാണിപ്പോൾ സിനിമാലോകം ചർച്ച ചെയ്യുന്നത്.
Andrea Jeremiah takes riding lessons
The singer-actress recently posted a picture of her riding a Harley Davidson bike in the city.