ആപ്പ്ജില്ല

വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും മൗനം പാലിക്കുകയാണ്; അഞ്ജലി മേനോൻ!

ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് സംവിധായിക അഞ്ജലി മേനോന്‍ രംഗത്ത് വന്നിരിക്കുന്നത്.

Samayam Malayalam 15 Oct 2020, 2:42 pm
അക്രമത്തിന് ഇരയായ നടിക്കെതിരെ നടൻ ഇടവേള ബാബു നടത്തിയ വിവാദ പ്രസ്താവനക്ക് എതിരെയുള്ള പ്രതിഷേധം കടുക്കുകയാണ്. ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിയ്ക്കുകയാണ് അഞ്ജലി മേനോൻ. സംഭവത്തിൽ സംഘടന അച്ചടക്ക നടപടിക്ക് പോലും മുതിരാത്തത് എന്തുകൊണ്ടാണെന്നും വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും മൗനം പാലിക്കുകയാണ് എന്നും അഞ്ജലി പറയുന്നു. നെയിംലസ് ആന്‍ഡ് ഷെയിംലസ് എന്ന തലക്കെട്ടിലുള്ള ബ്ലോഗിലാണ് അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കുന്നത്.
Samayam Malayalam ANAJALI MENON


അഞ്ജലിയുടെ വാക്കുകൾ!

സിനിമയിൽ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മാനം വെടിയണം.

ALSO READ: അഞ്ചുവർഷം മുൻപുള്ള സുന്ദര നിമിഷം; അന്നുമുതൽ അവൻ എന്റേതും ഞാൻ അവന്റേതും; ശ്രീലക്ഷ്മി ശ്രീകുമാർ!
അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നിൽക്കുന്നവർ ഇവിടെയുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരെക്കാള്‍ ജീവനുണ്ടവള്‍ക്ക്. സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്. തുല്യതക്ക് വേണ്ടിയുള്ള നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്