ആപ്പ്ജില്ല

ദിലീപിന്റെ കൈയ്യിൽ രാജിക്കത്ത്; ആ സ്ഥാനത്തിരിക്കാൻ ആഗ്രഹിക്കുന്നില്ല; ആന്റണി പെരുമ്പാവൂര്‍ രാജിവച്ചു!

കഴിഞ്ഞ ദിവസം ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുവാന്‍ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്‍ മൂന്നോട്ടുവെച്ചിരുന്നു.

Samayam Malayalam 30 Oct 2021, 1:17 pm
തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. ഫിയോക് ചെയര്‍മാന്‍ കൂടിയായ നടൻ ദിലീപിന് നൽകിയ രാജിക്കത്തിൽ ആന്റണി പെരുമ്പാവൂർ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Samayam Malayalam antony perumbavoor



കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. പിന്നാലെ വിഷയത്തിൽ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു. ഇതിനും പിന്നാലെയാണ് ആന്റണിയുടെ രാജി.

ആമസോൺ പ്രൈമുമായി ചർച്ച നടത്തിയതായും സിനിമ ഈ വര്‍ഷം തന്നെ റിലീസായേക്കുമെന്നും ആന്‍റണി പെരുമ്പാവൂർ അടുത്തിടെയാണ് പറഞ്ഞത്. ഇപ്പോള്‍ തീയേറ്ററുകള്‍ക്ക് അനുവദിച്ചിരിക്കുന്ന 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താൽ ചിത്രം ലാഭകരമാകുമോ എന്നതിലാശങ്കയുണ്ട്.

ഏതായാലും ഇനി അധികം കാത്തിരിക്കാനാകില്ല. മരക്കാര്‍ സിനിമ എടുത്ത സമയത്ത് തീയേയറ്ററിന് വേണ്ടി തന്നെയാണ് ഞങ്ങള്‍ ആലോചിച്ചത്. ഏറെ നാള്‍ കാത്തിരുന്നു, ഇനിയും കാത്തിരിക്കാനില്ല. ഒന്നുകില്‍ തീയേറ്റര്‍ അല്ലെങ്കില്‍ ഒടിടി റിലീസ് എന്നത് തള്ളിക്കളയാനാകാത്ത സ്ഥിതിയാണ്, തീയേറ്ററിലും ഒടിടിയിലും ഒരുമിച്ചുണ്ടാകില്ല, എന്നും അദ്ദേഹം മുൻപൊരിക്കൽ പ്രതികരിച്ചിരുന്നു.

പ്രിയദര്‍ശന്‍റെ സംവിധാനത്തിൽ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രത്തിൽപ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങി ഒട്ടനവധി താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്