ആപ്പ്ജില്ല

വിഷ്ണുവേട്ടൻ്റെ ക്യാമറാക്കണ്ണുകളിലൂടെ അതിസുന്ദരിയായി അനു; ചിത്രം കണ്ടയുടൻ നേഹ സക്സേനയുടെ കമൻ്റുമെത്തി!

പ്രിയതമൻ വിഷ്ണു പ്രസാദ് പകർത്തിയ പുതിയൊരു ചിത്രം തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുകയാണ് അനു സിതാര ഇപ്പോൾ. ആരാധകരും താരങ്ങളും ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.

Samayam Malayalam 10 Aug 2020, 4:42 pm
മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അനു സിതാര. ഹാപ്പി വെഡ്ഡിങ്ങിലൂടെ തട്ടമിട്ട മൊഞ്ചത്തിയായി എത്തി രാമൻ്റെ ഏദൻ തോട്ടത്തിലെ മാലതിയായി മലയാളികളുടെ ഹൃദയം കവർന്ന നായിക. സിനിമകളിലെ വേറിട്ട വേഷത്തിലൂടെയാണ് അനു സിതാര മലയാള സിനിമയിൽ തൻ്റേതായ സാന്നിധ്യം ഉറപ്പാക്കിയത്. വ്യത്യസ്ത കഥാപാത്രങ്ങളായി സിനിമകളി സജീവമായ അനു സിതാര നൃത്ത വേദികളിലും സോഷ്യൽ മീഡിയകളിലുമൊക്കെ ഒരുപോലെ സജീവമാണ്. തൻ്റെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളും പ്രിയപ്പെട്ടവരുടെ വിശേഷങ്ങളുമൊക്കെ അനു സിതാര സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്.
Samayam Malayalam വിഷ്ണുവേട്ടൻ്റെ ക്യാമറാക്കണ്ണുകളിലൂടെ അതിസുന്ദരിയായി അനു; ചിത്രം കണ്ട നേഹ സക്സേനയുടെ കമൻ്റ് ഉടനെത്തി!


Also Read: കിങ് ലയറിലൂടെ അരങ്ങേറിയ നടിയ്ക്ക് കൊവിഡ്; താരം ക്വാറന്റെെനില്‍

അതോടൊപ്പം കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും അനു പങ്കുവെക്കും. അനുവിൻ്റെ ഭർത്താവ് വിഷ്ണു മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്. വിഷ്ണു പകർത്തുന്ന ചിത്രങ്ങളൊക്കെ അനു നിരന്തരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. വിഷ്ണുവിന്റെ ക്യാമറാക്കണ്ണിലൂടെ അനു സിതാരയെ കാണുമ്പോൾ പ്രത്യേക ഭംഗിയാണെന്ന് ആരാധകരും താരങ്ങളുമൊക്കെ പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ വിഷ്ണു പകർത്തിയ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനു സിതാര.

Also Read: കഷ്ടിച്ച് ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം, ഇനി അഭിനയത്തിലേക്ക്; 'ഗവി ഗേള്‍' ശ്രിത പറയുന്നു

വിഷ്ണു പകർത്തുന്ന ചിത്രങ്ങളുടെ പ്രത്യേകത ചിത്രത്തിൻ്റെ വേറിട്ട കളർ ടോണാണെന്നും ഈ ചിത്രത്തിലും അത് പ്രകടമാണെന്നും അനു സിതാരയെ കാണാൻ അതിസുന്ദരിയായിരിക്കുന്നുമൊക്കെയാണ് ആരാധകരുടെ കമൻ്റുകൾ. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകർ കമൻ്റുകളുമായെത്തിയിരുന്നു. അക്കൂട്ടത്തിൽ താരങ്ങളുമുണ്ട്. നടി നേഹ സക്സേനയും ചിത്രത്തിന് കമൻ്റുമായെത്തിയിട്ടുണ്ട്. സുന്ദരീ എന്നാണ് നേഹ കുറിച്ചത്, ഇതിന് ഒട്ടും താമസിയാതെ തന്നെ അനുവിൻ്റെ റിപ്ലേയുമെത്തിയിട്ടുണ്ട്.

View this post on Instagram @vishnuprasadsignature A post shared by Anu Sithara (@anu_sithara) on Aug 10, 2020 at 12:50am PDT

അടുത്തിടെയാണ് അനു സിതാര യാത്രാ വിശേഷങ്ങളും പാചക വിശേഷങ്ങളുമൊക്കെ പങ്കുവെക്കാനായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. വൻ പ്രേക്ഷക പങ്കാളിത്തമാണ് യൂട്യൂബ് ചാനലിന് ലഭിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്