ആപ്പ്ജില്ല

ഫഹദിനെയും കാര്‍ബൺ ടീമിനെയും വാനോളം പുകഴ്ത്തി അനു സിതാര

മലയാള സിനിമാ മേഖലയിൽ നിന്നും ഒട്ടേറെ പേരാണ് ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്

TNN 27 Jan 2018, 4:52 pm
മലയാളം കണ്ട മികച്ച യുവനടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ നായകനായി തിയേറ്ററുകളിലെത്തിയ കാര്‍ബണ്‍ ചിത്രത്തെ വാനോളം പുകഴ്ത്തി നടി അനു സിതാര രംഗത്ത്. ഛായാഗ്രഹകനായി ശ്രദ്ധ നേടിയ വേണു മുന്നറിയിപ്പിന് ശേഷം ഒരുക്കിയ കാര്‍ബണിന് പരക്കെ മികച്ച അഭിപ്രായമാണ് കിട്ടിവരുന്നത്. മലയാള സിനിമാ മേഖലയിൽ നിന്നും ഒട്ടേറെ പേരാണ് ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. അക്കൂട്ടത്തിലാണ് നടി അനു സിതാരയുമുള്ളത്.
Samayam Malayalam anu sithara showers praise on fahadh starrer carbon
ഫഹദിനെയും കാര്‍ബൺ ടീമിനെയും വാനോളം പുകഴ്ത്തി അനു സിതാര


തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനു ചിത്രത്തെ കുറിച്ചും ചിത്രത്തിലെ ഫഹദിന്‍റെ അഭിനയത്തെക്കുറിച്ചും വാചാലയായത്. മികച്ച ദൃശ്യാനുഭവങ്ങൾ കൊണ്ടും ഫഹദിന്‍റെ അഭിനയം കൊണ്ടും ചിത്രം ഏറെ ഹൃദ്യമായിരുന്നുവെന്ന് അനു കുറിച്ചു. ക്ലൈമാക്സ് അതിഗംഭീരമായിരുന്നെന്നും ഒരിക്കലും പ്രതീക്ഷിക്കാൻ സാധിക്കാത്ത ഒന്നായിരുന്നു അതെന്നും താരം. കാര‍്‍ബണ്‍ ചിത്രത്തിന്‍റെ പിന്നണിയിൽ പ്രവര്‍ത്തിച്ച എല്ലാ ക്രൂ മെമ്പര്‍മാര്‍ക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് അനു കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

മംമ്താ മോഹൻദാസും മണികണ്ഠൻ ആര്‍ ആചാരിയും ഫഹദിനൊപ്പം തന്നെ മികച്ച വേഷങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്