ആപ്പ്ജില്ല

'ടൊവിനോച്ചേട്ടൻ കൂടെ ഇരുന്നാ ലോറി വരെ ഓടിക്കാം; പിന്നല്ലേ ബുള്ളറ്റ്': അനു സിതാര

ടൊവിനോയെ പിന്നിൽ വെച്ചു കൊണ്ട് ആക്ടീവ ഓടിക്കുന്ന അനു സിതാരയുടെ ചിത്രത്തിന് സരസമായ കമൻ്റുകൾ കൊണ്ട് പൊതിയുകയാണ് ആരാധകര്‍.

Samayam Malayalam 30 Nov 2018, 10:37 pm
നടി അനു സിതാരയുടെ ഇൻസ്റ്റാഗ്രാമിലെ കമൻ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ശ്രദ്ധാ കേന്ദ്രം. കഴിഞ്ഞ ദിവസം താരം ഇൻ്സ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കു വെച്ചു. ആൻഡ് ദി ഓസ്കാര്‍ ഗോസ് ടു എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്ന് ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. ടൊവിനോ തോമസിനൊപ്പമുള്ള ചിത്രത്തിന് വളരെ രസകരമായ കമൻ്റുകളാണ് ചിത്രത്തിന് ആരാധകര്‍ നൽകുന്നത്.
Samayam Malayalam ടൊവിനോച്ചേട്ടൻ കൂടെ ഇരുന്നാ ലോറി വരെ ഓടിക്കാം; പിന്നല്ലേ ബുള്ളറ്റ്: അനു സിതാര
'ടൊവിനോച്ചേട്ടൻ കൂടെ ഇരുന്നാ ലോറി വരെ ഓടിക്കാം; പിന്നല്ലേ ബുള്ളറ്റ്': അനു സിതാര


ടൊവിനോ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുരസ്കാര ജേതാവായ സംവിധായകൻ സലീം അഹമ്മദാണ്. ചിത്രത്തിൽ മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിതാര എത്തുന്നതെന്നാണ് അനു സിതാര പങ്കുവെച്ച ചിത്രത്തിലൂടെ മനസിലാകുന്നത്. ടൊവിനോയെ പിന്നിൽ വെച്ചു കൊണ്ട് ആക്ടീവ ഓടിക്കുന്ന അനു സിതാരയുടെ ചിത്രത്തിന് സരസമായ കമൻ്റുകൾ കൊണ്ട് പൊതിയുകയാണ് ആരാധകര്‍.

'ടൊവിനോച്ചേട്ടൻ കൂടെ ഇരുന്നാ ലോറി വരെ ഓടിക്കാം; പിന്നല്ലേ ബുള്ളറ്റ്': അനു സിതാര


ഈ ചിത്രത്തിന് കമൻ്റായി അനു സിതാര ഇനി അടുത്തത് ബുള്ളറ്റ് ഓടിക്കണം എന്ന് കുറിച്ചു. ഇതിന് മറുപടിയുമായി അനു സിതാരയും രംഗത്തെത്തി. ടൊവിനോച്ചേട്ടൻ കൂടെ ഇരുന്നാ ലോറി വരെ ഓടിക്കാം പിന്നല്ലേ ബുള്ളറ്റ് എന്നായിരുന്നു അനുവിൻ്റെ മറുപടി.

Read more: 'ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു' ആദ്യം പ്രദര്‍ശിപ്പിക്കുക ചലച്ചിത്ര മേളയിൽ


'ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു' ആദ്യം തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദര്‍ശിപ്പിച്ചേക്കുമെന്ന് ടൊവിനോ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സലിം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് പൂര്‍ത്തിക്കി പോസ്റ്റ് പ്രൊഡക്ഷൻ വര്‍ക്കുകൾ പുരോഗമിക്കുകയാണിപ്പോൾ.

'ടൊവിനോച്ചേട്ടൻ കൂടെ ഇരുന്നാ ലോറി വരെ ഓടിക്കാം; പിന്നല്ലേ ബുള്ളറ്റ്': അനു സിതാര


കാനഡയിലാണ് ചിത്രത്തിൻ്റെ ആദ്യ ഘട്ടം ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചെന്നൈയിലും തിരുവനന്തപുരത്തും മുംബൈയിലും ചിത്രീകരണം നടന്നിരുന്നു. ഒരു ഇൻ്റര്‍നാഷണല്‍ സ്വഭാവമുള്ള ചിത്രമാണ് ഇതെങ്കിലും കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി തന്നെയാണ് ചിത്രം തയാറാക്കിയിരിക്കുന്നതെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു.

View this post on Instagram 🏍️ A post shared by Anu Sithara (@anu_sithara) on Nov 27, 2018 at 8:50pm PST

സിനിമാ മോഹിയായ ചെറുപ്പക്കാരനായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. 2017ല്‍ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ചിത്രത്തിൻ്റെ ഷൂട്ടിങ് പല കാരണങ്ങളാലും നീണ്ടു പോവുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നു ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നതെങ്കിലും താരത്തിൻ്റെ തിരക്കുകൾ മൂലം ദുൽഖര്‍ പിന്മാരുകയായിരുന്നു. തുടര്‍ന്നാണ് ചിത്രം ടൊവിനോയിലേക്ക് എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിൻ്റെ ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്