ആപ്പ്ജില്ല

ദി ആക്സിഡെൻറ്റൽ പ്രൈം മിനിസ്റ്ററിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ജീവിത കഥ പറയുന്ന 'ദി ആക്സിഡെൻറ്റൽ പ്രൈം മിനിസ്റ്ററിന്‍റെ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

Samayam Malayalam 5 Apr 2018, 4:11 pm
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ജീവിത കഥ പറയുന്ന 'ദി ആക്സിഡെൻറ്റൽ പ്രൈം മിനിസ്റ്ററിന്‍റെ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ബോളിവുഡിൽ നിരവധി മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ അനുപം ഖേർ ആണ് മൻമോഹൻ സിങ് ആയി വേഷമിടുന്നത്. വിജയ് ഗുട്ടെയാണ് സംവിധാനം നിർവഹിക്കുന്നത്. രാഷ്ട്രീയ നിരീക്ഷനും പത്രപ്രവർത്തകനുമായ സഞ്ജയ ബാറു എഴുതിയ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്.
Samayam Malayalam anupam kher is the spitting image of dr manmohan singh in first look from the accidental prime minister
ദി ആക്സിഡെൻറ്റൽ പ്രൈം മിനിസ്റ്ററിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി



  Anupam Kher First Look as Dr Manmohan Singh in The Accidental Prime Minister. A post shared by Viral Bhayani (@viralbhayani) on Apr 4, 2018 at 10:01pm PDT
2004 ൽ മൻമോഹൻ സിങ് പ്രധാന മന്ത്രിയായതിന് ശേഷമുള്ള കാലഘട്ടങ്ങളെ കുറിച്ചാണ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. മൻമോഹൻ സിങ്ങിന്‍റെ മാധ്യമ ഉപദേശകനായ സഞ്ജയ ബാറുവിന്‍റെ വേഷത്തിൽ എത്തുന്നത് അക്ഷയ് ഖന്നയാണ്. സുസെൻ ബർനെറ്റ് ആണ് സോണിയ ഗാന്ധിയായി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കിനും പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്