മലയാളത്തിൻ്റെ സൂപ്പര്‍ഹിറ്റ് യുവതാരം ദുൽഖർ സൽമാൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. ചിത്രത്തിൽ മൂന്ന് നായികമാരാണുള്ളത്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു സിതാര, അനുപമ പരമേശ്വരൻ, നിഖില വിമൽ എന്നിവരാണ് നായികമാര്‍. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ചിത്രത്തിൻ്റെ പേരോ പ്രൊഡക്ഷൻ ഹൗസിൻ്റെ പേരോ പുറത്തുവിട്ടിരുന്നില്ല. ചിത്രത്തിൽ അനുപമ പരമേശ്വരൻ നായികയായി മാത്രമല്ല എത്തുന്നതെന്നതാണ് ഏറെ ശ്രദ്ധേയം. ചിത്രത്തിൽ അസിസ്റ്റൻ്റ് ഡയറക്ടറുടെ വേഷത്തിലും അനുപമ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. അനുപമ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അനുപമ പരമേശ്വരൻ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വാർത്ത പുറത്ത് വിട്ടത്. എല്ലാവരുടെയും പ്രാർത്ഥനകളും അനുപമ പോസ്റ്റിൽ കൂടി അഭ്യർത്ഥിച്ചിരുന്നു. പിന്നാലെ അനുപമയുടെ കുറിപ്പിന് കമൻ്റായി ആശംസയുമായി സാക്ഷാൽ ദുൽഖർ സൽമാനും രംഗത്തെത്തി
സത്യത്തിൽ അനുപമ അസ്സിസ്റ്റ് ചെയ്യുന്നെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും കിരീടത്തിൽ ഒരു പൊൻതൂവൽ കൂടെ എന്നും ദുൽഖർ കുറിച്ചു.
നവാഗതനായ ഷംസു സാഹിബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിഷ് വിനീത് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാജദ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആലുവയിൽ പുരോഗമിക്കുകയാണ്.