ആപ്പ്ജില്ല

എന്‍റെ വികൃതിയായ പെൺകുട്ടി! രക്ഷാബന്ധൻ ആശംസകളുമായി അനുപമ പരമേശ്വരൻ

രക്ഷാബന്ധൻ ദിനത്തിൽ സഹോദരൻ അക്ഷയിയോടൊപ്പമുള്ള കുട്ടിക്കാല ചിത്രവുമായി എത്തിയിരിക്കുകയാണ് അനുപമ

Samayam Malayalam 3 Aug 2020, 7:13 pm
പ്രേമത്തിലൂടെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവെച്ച പ്രിയതാരമാണ് നടി അനുപമ പരമേശ്വരൻ. ശേഷം ജെയിംസ് ആൻഡ് ആലീസ്, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ മലയാളം സിനിമകളിലും കൊടി എന്ന തമിഴ് ചിത്രത്തിലും തെലുങ്ക് സിനിമകളായ പ്രേമം, ശതമാനം ഭവതി, കൃഷ്ണാര്‍ജ്ജുന യുദ്ധം, തേജ് ഐ ലവ് യു, ഹെലോ ഗുരു പ്രേമ കൊസമേ, രാക്ഷസുഡു എന്നീ സിനിമകളിലും അഭിനയിച്ചു.
Samayam Malayalam anupama


Also Read: അമ്മയെ മോഡലാക്കി മാളവിക; കിടിലൻ ലുക്കിൽ പാർവതി ജയറാം!

നാദസ്വരബൊമ്മ എന്ന കന്നഡ സിനിമയിലും താരം അഭിനയിക്കുകയുണ്ടായി. മണിയറയിലെ അശോകൻ, തള്ള പോഗാതേ എന്നീ സിനിമകളാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. തെലുങ്കിൽ നിരവധി സിനിമകളാണ് അനുപമയുടേതായി ഒരുങ്ങുന്നത്.
View this post on Instagram A post shared by Anupama Parameswaran (@anupamaparameswaran96) on Aug 2, 2020 at 10:56pm PDT

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്‍റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രക്ഷാബന്ധൻ ദിനത്തിൽ ഫോട്ടോ ഫെയിൽസ് എന്ന ഹാഷ്ടാഗുമായി തന്‍റെ സഹോദരൻ അക്ഷയ് പരമേശ്വരനോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

Also Read: ഈ ചിത്രം എന്‍റെ സഹോദരിക്ക്! ‘രക്ഷാബന്ധന്‍’ ഫസ്റ്റ്‍ലുക്ക് പുറത്തുവിട്ട് അക്ഷയ് കുമാർ

"ഹാപ്പി രക്ഷാബന്ധൻ, എന്‍റെ വികൃതി "പെൺകുട്ടി" അക്ഷയ് പരമേശ്വരൻ. നീ എന്തു ധരിച്ചാലും ചെയ്താലും ഞാൻ തന്നെയായിരിക്കും എപ്പോഴും ആകർഷണകേന്ദ്രം. ഞാനൊരു എക്സ്പ്രഷൻ രാജ്ഞിയാണേ" - അനുപമ പരമേശ്വരൻ കുറച്ചിരിക്കുകയാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്