ആപ്പ്ജില്ല

എനിക്ക് മാനസികപ്രശ്നം ഉണ്ടായിട്ടുണ്ട്, അപ്പോഴെല്ലാം ദൈവം രക്ഷിച്ചിട്ടുണ്ട്: അർച്ചന കവി

ആ സമയം അത്ര ഈസി ആയിരുന്നില്ല. എനിക്ക് പിന്തുണയ്ക്ക് എല്ലാവരും കൂടെ ഉണ്ടായിരുന്നിട്ടും അതിൽ നിന്നും മുക്തമാകാൻ സമയം എടുത്തു.

Samayam Malayalam 17 Nov 2022, 11:35 am
ജീവിത്തിൽ ഒരുപാട് ബുദ്ധിമുട്ടേറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ദൈവത്തിന്റെ ഇടപെടൽ കൊണ്ട് ആ പ്രശ്നങ്ങളെ അതിജീവിക്കാൻ ആയി എന്ന് പറയുകയാണ് നടി അർച്ചന കവി. തനിക്ക് മാനസികപ്രശ്നം ഉണ്ടായിട്ടുണ്ട്, അപ്പോഴെല്ലാം ദൈവം രക്ഷിച്ചിട്ടുണ്ട് എന്നും നടി പറയുന്നു. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് മാറി നിന്ന അർച്ചന ഇപ്പോൾ മിനി സ്‌ക്രീൻ അഭിനയരംഗത്തു സജീവം ആവുകയാണ്. മഴവിൽ മനോരമയിലെ റാണി രാജ എന്ന സീരിയലിലൂടെ ആണ് നടി മിനി സ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വിശദമായി വായിക്കാം. ALSO READ: മധ്യമരജ്ജു കാരണം ഈ ബന്ധം വേണ്ടെന്ന് വയ്ക്കാൻ തുടങ്ങി: പുള്ളി ഒരിക്കലും സത്യസന്ധത കൈവിടാത്ത വ്യക്തി! സബിത- ഹരി!
Samayam Malayalam archana kavi gone through mental disorder viral talk video
എനിക്ക് മാനസികപ്രശ്നം ഉണ്ടായിട്ടുണ്ട്, അപ്പോഴെല്ലാം ദൈവം രക്ഷിച്ചിട്ടുണ്ട്: അർച്ചന കവി


ദൈവത്തിന്റെ കൈകൾ

പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയം ദൈവം അത് മറ്റൊരു രീതിയിലേക്ക് വഴി തിരിച്ചു വിടാറുണ്ട്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ആ സമയം അതിനെകുറിച്ച് ഓർക്കാറില്ല. അതുകഴിഞ്ഞിട്ടാണ് ഞാൻ അതിനെ എങ്ങനെ അതിജീവിച്ചു എന്ന് ചിന്തിച്ചിരുന്നത്. എനിക്ക് ഒരു സമയത്ത് മനസികപ്രശ്നം ഉണ്ടായിരുന്നു. സംഭവം അതാണ് എന്ന് മനസിലാക്കാൻ സമയം എടുത്തു.

നോർമൽ ആരോഗ്യപ്രശ്നമല്ല

നോർമൽ ഒരു ആരോഗ്യപ്രശ്നം പോലെ അല്ലല്ലോ അത്. ഇത് ഒരു വലിയ വിഷയം ആണെന്ന് മനസിലാക്കാൻ ഒരുപാട് സമയം എടുത്തു. അത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയം ആയി തോന്നി. എന്റെ അമ്മയും ചേട്ടനും മെഡിക്കൽ ഫീൽഡ് ആണ്, അച്ഛൻ ജേർണലിസ്റ്റ് ആണ്, അപ്പോൾ അത്യാവശ്യം വെൽ ക്വാളിഫൈഡ് ഫാമിലിയിൽ നിന്നാണ് ഞാൻ വരുന്നത്. എന്നിട്ടും ഈ പ്രതിസന്ധി ഇതാണ് എന്ന് അറിയാൻ സമയം എടുത്തു-അർച്ചനപറയുന്നു .

അത്ര ഈസി ആയിരുന്നില്ല

ആ സമയം അത്ര ഈസി ആയിരുന്നില്ല. എനിക്ക് പിന്തുണയ്ക്ക് എല്ലാവരും കൂടെ ഉണ്ടായിരുന്നിട്ടും അതിൽ നിന്നും മുക്തമാകാൻ സമയം എടുത്തു. അപ്പോൾ ഈ ഘട്ടത്തെ കുറിച്ച് അധികം അറിവില്ലാത്ത ആളുകൾ എന്ത് ചെയ്യും എന്നോർത്തിട്ടാണ് സോഷ്യൽ മീഡിയയിൽ എനിക്കുണ്ടായ വിഷയം തുറന്നു പറഞ്ഞത്- ഇതായിരുന്നു എന്റെ പ്രോസസ്സ് എന്ന് ആളുകൾക്ക് അവബോധം നൽകണം എന്നചിന്ത ആയിരുന്നു അതിന് പിന്നിൽ. അർച്ചന പറഞ്ഞു.

​ഇവൾക്ക് ഭ്രാന്താണ്

സീരിയലിന്റെ ടീസർ ഇറങ്ങിയ സമയത്ത് തനിക്ക് നേരെ വന്ന മോശം കമന്റിനെക്കുറിച്ചും അർച്ചന പറയുന്നുണ്ട്. ടീസറോ ഫസ്റ്റ് എപ്പിസോഡോ ഇറങ്ങിയ സമയത്ത് ഒരാൾ വന്നു കമന്റ് ചെയ്യുന്നു, "ഇവൾക്ക് ഭ്രാന്താണ് സിനിമയ്ക്ക് ഇവളെ വേണ്ട എന്ന്", ആ സമയത്ത് ആ മനുഷ്യന്റെ തോന്നൽ ആണ് അയാൾ പറഞ്ഞത്. നോക്കൂ അത് എന്നെ എഫക്ട് ചെയ്യുന്നില്ല. അത്രക്കെ ഉള്ളൂ അവരുടെ വിവരം. അർച്ചന കൗമുദി ചാനലിനോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്