ആപ്പ്ജില്ല

ജീവിക്കണമല്ലോ! അച്ഛന് പടം കിട്ടാതെ വന്നപ്പോൾ വേറെ വഴി നോക്കേണ്ടി വന്നു; തുറന്നു പറഞ്ഞു അർജുൻ അശോകൻ!

ആളുകൾ അടക്കം പറയാൻ തുടങ്ങിയതൊക്കെ കേട്ടിരുന്നു. അപ്പോഴാണ് സിനിമയിൽ എന്തെങ്കിലും ഒക്കെ ആകണമെന്ന വാശി തോന്നുന്നത്!!

Samayam Malayalam 10 Nov 2022, 1:35 pm
മലയാള സിനിമയിലെ യുവ താരമാണ് അർജുൻ അശോകൻ. നടൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന തട്ടാശ്ശേരിക്കൂട്ടം അടുത്തദിവസം തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തപെടാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് നടൻ. ആദ്യം താൻ സിനിമയെ സീരിയസ് ആയി കണ്ടിരുന്നില്ലെന്നും എന്നാൽ പരിഹാസങ്ങൾ കിട്ടിത്തുടങ്ങിയപ്പോഴാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടണം എന്ന ആഗ്രഹം തനിക്ക് ഉണ്ടായതെന്നും നടൻ പറയുന്നു. ALSO READ: ആറ് മാസം കൂടെ മാത്രമേ അമ്മ ഇനി ജീവിയ്ക്കുകയുള്ളൂ എന്ന് ഞാന്‍ ആരോടും പറഞ്ഞില്ല, തിരിച്ചുവരും എന്ന് തന്നെയായിരുന്നു എന്റെ പ്രതീക്ഷ; അമ്മയുടെ മരണത്തിന് ശേഷമുള്ള ഒറ്റപ്പെടലിനെ കുറിച്ച് ശ്രുതി
Samayam Malayalam arjun ashokan latest talk goes viral
ജീവിക്കണമല്ലോ! അച്ഛന് പടം കിട്ടാതെ വന്നപ്പോൾ വേറെ വഴി നോക്കേണ്ടി വന്നു; തുറന്നു പറഞ്ഞു അർജുൻ അശോകൻ!


ജീവിക്കണമല്ലോ

ജോലിക്ക് പോകണമല്ലോ വീട്ടിൽ അച്ഛന് ആണെങ്കിലും പടങ്ങൾ കുറവായിത്തുടങ്ങി. ജീവിതം മുൻപോട്ട് കൊണ്ടുപോകാനായി എന്തുചെയ്യും. എൽഎൽബിയ്ക്ക് പഠിച്ചാൽ സംഭവം ഓക്കേ സയൻസിലെ മാക്സ് ഇല്ല എല്ലാം സെറ്റ് ആണ്. അങ്ങനെ എൻട്രൻസ് എഴുതി. ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് ആദ്യ മൂവി ചെയ്യുന്നത്. അപ്പോഴും നടൻ ആകണമെന്ന തോന്നൽ ഒന്നും ഉണ്ടായില്ല.

ആ വാശി തോന്നി

ആദ്യ പടം വലിയ വിജയം ഒന്നും ആയിരുന്നില്ല. അങ്ങനെ ആളുകൾ അടക്കം പറയാൻ തുടങ്ങിയതൊക്കെ കേട്ടു. അപ്പോഴാണ് സിനിമയിൽ എന്തെങ്കിലും ഒക്കെ ആകണമെന്ന വാശി തോന്നുന്നത്. നടൻ എന്ന രീതിയിൽ അല്ല സിനിമയിൽ എന്തേലും ഒരു ഭാഗം ആകണമെന്ന ആഗ്രഹം തോന്നിയത്. ഫോട്ടോസൊക്കെ സംവിധായകർക്ക് അയച്ചുകൊടുത്തുതുടങ്ങി. പയ്യെ ചിത്രങ്ങൾ വന്നു തുടങ്ങി- അർജുൻ പറയുന്നു.

മുൻപും അർജുൻ പറഞ്ഞിട്ടുണ്ട്

ഇപ്പോൾ തനിക്ക് വക്കീൽ ആകണമെന്ന ആഗ്രഹം ഒന്നും ഇല്ല. നല്ല റോളുകൾ സിനിമയിൽ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും അർജുൻ പറയുന്നു.


സിനിമയിൽ അരങ്ങേറി അധികം വൈകാതെ തന്നെ നായക വേഷം ലഭിച്ചട്ടും വലിയ ആരാധക സംഘം ഉണ്ടായിട്ടും അഭിനയത്തിന് പ്രാധാന്യം നൽകുന്ന സൈഡ് റോളുകളും, ക്യാരക്ടർ റോളുകളും ചെയ്യാനാണ് താത്പര്യമെന്ന് മുൻപ് അർജുൻ പറഞ്ഞിട്ടുണ്ട്.

ക്യാമറയ്ക്ക് മുന്നിൽ നില്ക്കാൻ പേടി

സിനിമയിലേക്ക് കടക്കാൻ ഹരിശ്രീ അശോകന്‍റെ മകൻ എന്നത് ഗുണമായെന്നും അത്തരത്തിൽ ഒരു കോറിഡോർ സിനിമ മേഖലയിൽ ഉണ്ടെന്നും അർജുൻ മുൻപ് പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നില്ക്കാൻ പേടിയുണ്ടായിരുന്നു. നല്ല ടെക്നിക്കൽ സപ്പോർട്ട് കിട്ടിയിട്ടുണ്ട്, സ്ലാങ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോൾ പിടിക്കുന്നതെന്നും നടൻ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്