ആപ്പ്ജില്ല

ഓലയിൽ മമ്മൂട്ടിക്ക് ഒരു ജന്മദിന സമ്മാനം; കരവിരുതിൽ വിസ്മയിപ്പിച്ച് മനു

മമ്മൂട്ടിയുടെ ജന്മദിനത്തിൽ തെങ്ങോലയിൽ അദ്ദേഹത്തിന് ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ലീഫ് ആർട്ടിസ്റ്റ് മനു

Samayam Malayalam 7 Sept 2020, 4:24 pm
മലയാളികള്‍ ഒന്നടങ്കം മലയാളത്തിന്‍റെ സ്വന്തം താര രാജാവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ മുതൽ സോഷ്യൽമീഡിയയിലും മറ്റും നടൻ മമ്മൂട്ടിയുടെ 69-ാം ജന്മദിനത്തിൽ ആശംസ നേരുന്നവരുടെ തിരക്കാണ്. അതിനിടയിൽ വ്യത്യസ്തമായ ഒരു ജന്മദിന സമ്മാനവുമായി എത്തിയിരിക്കുകയാണ് ലീഫ് ആര്‍ട്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനു. ഇല ചിത്രങ്ങളിലൂടെയാണ് ഇതുവരെ മനു ശ്രദ്ധ നേടിയിരുന്നതെങ്കിൽ ഇക്കുറി ഓലയിലാണ് പരീക്ഷണം. പുതിയ രീതിയെ കുറിച്ച് മനു സമയം മലയാളത്തിനോട് പറയുകയാണ്.
Samayam Malayalam artist manu aka aesthetic soul shares a wonderful birthday gift for mammootty on coconut leaf
ഓലയിൽ മമ്മൂട്ടിക്ക് ഒരു ജന്മദിന സമ്മാനം; കരവിരുതിൽ വിസ്മയിപ്പിച്ച് മനു



ഇലയിൽ നിന്ന് ഓലയിലേക്ക്

എയ്സ്‌തെറ്റിക് സോള്‍ എന്ന ടിക് ടോക്, ഇൻസ്റ്റഗ്രാം പേജുകളിലെ വീഡിയോകളിലൂടെ സിനിമാ താരങ്ങളുടെ ഇലച്ചിത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് ആലുവ പാനായിക്കുളം സ്വദേശിയായ കെ.എം. മനു. ആഞ്ഞിലി, ആല്‍, പ്ലാവ് എന്നിവയുടെ ഇലകള്‍ ഉണക്കിയെടുത്ത് ജെല്‍ പേന ഉപയോഗിച്ച് താരങ്ങളുടെ മുഖങ്ങള്‍ വരച്ച് സൂക്ഷമമായി വെട്ടിയെടുത്താണ് മനു ചിത്രങ്ങള്‍ വരച്ചിരുന്നത്.

ലീഫ് ആർട്ട് സ്റ്റൈൽ

രണ്ട് വര്‍ഷത്തോളമായി മനു ലീഫ് ആര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യം വരച്ചത് ദുൽഖര്‍ സൽമാനെ ആയിരുന്നു. പിന്നീട് മോഹൻലാൽ, ബിനീഷ് ബാസ്റ്റ്യൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നീരജ് മാധവ്, ഉണ്ണി മുകന്ദൻ, അനു സിത്താര, പേളി മാണി, ഇന്ദ്രജിത്ത്, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളെ ഇലയിൽ വരച്ചിരുന്നു. ഇപ്പോൾ ചുവടൊന്ന് മാറ്റി ഓലയിൽ പിടിച്ചിരിക്കുകയാണ് മനു.

Also Read: മനുഷ്യത്വത്തിന്‍റെ പര്യായം; മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച്

മമ്മൂക്കയ്ക്ക് സമ്മാനം

തെങ്ങോലയിൽ മമ്മൂട്ടിയുടെ നാല് കഥാപാത്രങ്ങളെയാണ് മനു വരച്ചിരുന്നത്. സാമ്രാജ്യത്തിലെ അലക്സാണ്ടര്‍, കോട്ടയം കുഞ്ഞച്ചനിലെ കഥാപാത്രം, ദി ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാൻ, മാമാങ്കത്തിലെ ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്നീ കഥാപാത്രങ്ങളെയാണ് പച്ചോലയിൽ വെട്ടിയെടുത്തിരിക്കുന്നത്. ഇൻസ്റ്റയിൽ പങ്കുവെച്ച ആർട്ട് വർക്ക് പെട്ടെന്ന് വൈറലായെന്ന് മനു പറയുന്നു.

മനു പങ്കുവെച്ചിരിക്കുന്ന ഇൻസ്റ്റ പോസ്റ്റ്

ഓല ചിത്രങ്ങൾ

ഓലയിൽ ചെയ്ത് തുടങ്ങിയിട്ട് രണ്ട് മാസമായിട്ടുള്ളൂ. ഇതിനകം വിജയ് സേതുപതി, നീരജ് മാധവ്, കുഞ്ചാക്കോ ബോബൻ, അയ്യപ്പനും കോശിയും, ടൊവിനോ തോമസ്, ജയസൂര്യ, അതിഥി റാവു എന്നിവരെ ഓലയിൽ ചെയ്തിട്ടുണ്ട്. ഇൻസ്റ്റയിൽ പങ്കുവെച്ചപ്പോൾ നല്ല പ്രതികരണങ്ങൾ ലഭിച്ചുവെന്നും മനു.

വിജയ് സേതുപതിയുടെ മറുപടി

ഓലചിത്രം വിജയ് സേതുപതിക്ക് അയച്ചു കൊടുത്തപ്പോള്‍ അദ്ദേഹം നന്ദി പറഞ്ഞുകൊണ്ട് മറുപടി സന്ദേശം അയച്ചത് വിശ്വസിക്കാനായില്ലെന്ന് മനു പറയുന്നു. ശരിക്കും കിളി പോയ നിമിഷമായിരുന്നു അത്.വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്ത അവസ്ഥ. ഇത്രയേറെ സന്തോഷിച്ച നിമിഷം ജീവിതത്തിൽ വേറെയില്ല, മനുവിന്‍റെ വാക്കുകള്‍.

ഓലയിൽ ആയുസ്സ് കുറവ്

ഓലയിൽ ഇത്തരം ചിത്രങ്ങള്‍ തയ്യാറാക്കിയാൽ രണ്ട് ദിവസമൊക്കെ നിൽകുകയുള്ളൂ. ഉണക്ക ഇലയിൽ ചെയ്യുമ്പോൾ ഫ്രെയിം ചെയ്ത് സൂക്ഷിക്കാനാകും. പച്ചോലയിലെ ചെയ്യാനാകൂ, ഉണക്ക ഓലയിൽ പറ്റില്ല. ഓലയിൽ ചെയ്യുമ്പോൾ അതുകൊണ്ട് താരങ്ങള്‍ക്ക് കൊടുക്കാനാകില്ല. ചിത്രമെടുത്തും വീഡിയോ എടുത്തുമൊക്കെ കൊടുക്കും. ഇലയിൽ ചെയ്യുമ്പോള്‍ 20 മിനിറ്റുകൊണ്ടൊക്കെ ഒരാളുടെ മുഖം വരയ്ക്കാനാകും. എന്നാൽ ഓലയിൽ ചെയ്യുമ്പോള്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ വരെയൊക്കെ ഇരിക്കണം. ഇരുന്ന ഇരുപ്പിൽ തന്നെ ചെയ്തില്ലെങ്കിൽ ശരിയാകില്ല, മനു പറഞ്ഞു.

Also Read: അദ്ദേഹത്തിന് ഇന്ന് ഒരു വയസ്സ് കൂടി കുറഞ്ഞിരിക്കുന്നു! ആശംസകളുമായി സിനിമാ ലോകം

കൗതുകം നിറച്ച് ഇലകളിലെ ചിത്രരചന

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്