ആപ്പ്ജില്ല

ആ നടി താനല്ല; ജീന്‍ പോള്‍ ലാല്‍ കേസില്‍ പ്രതികരിച്ച് ആര്യ

ആര്യയാണെന്നുള്ള വാർത്ത പ്രചരിച്ചതോടെ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

TNN 26 Jul 2017, 3:18 pm
ഹണീ ബീ ടുവിന്‍റെ സെറ്റിൽ വെച്ച് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന യുവനടിയുടെ പരാതിയെ തുടർന്ന് സംവിധായകൻ ജീൻപോൾ ലാൽ അടക്കമുള്ള നാലുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ വാർത്ത പുറത്ത് വന്നതോടെ യുവനടി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഏവരും. സിനിമയിൽ പ്രധാന റോളിലെത്തിയ ആര്യയ്ക്ക് നേരെയായിരുന്നു സംശയമുയർന്നത്. ആര്യയാണെന്നുള്ള വാർത്ത പ്രചരിച്ചതോടെ വാർത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
Samayam Malayalam aryas facebook post about jean paul case
ആ നടി താനല്ല; ജീന്‍ പോള്‍ ലാല്‍ കേസില്‍ പ്രതികരിച്ച് ആര്യ


'' ഈ വാർത്തയുമായി ബന്ധപ്പെട്ട് നിലയ്ക്കാത്ത കോളുകളും ഫോൺ സന്ദേശങ്ങളുമാണ് തന്നെ തേടിയെത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാമെന്ന് കരുതിയത്. ആ നടി ഞാനല്ല. എന്തിന് ഞാനങ്ങനെയൊരു പരാതി നൽകണം. ആ സിനിമയിലഭിനയിച്ച നിരവധി സ്ത്രീ അഭിനേതാക്കളില്‍ ഒരാളു മാത്രമാണ് ഞാന്‍. ഇതുവരെ പ്രവര്‍ത്തിച്ച സിനികളില്‍ വളരെ സൗഹാര്‍ദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി ടുവിന്‍റെ സെറ്റ്. ഒരു കുടുംബത്തിലെ പോലെയായിരുന്നു ഞങ്ങളെല്ലാവരും. ലൊക്കേഷനിലുണ്ടായിരുന്ന മുഴുവന്‍ വനിതാ താരങ്ങള്‍ക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു.''

Arya's Facebook post about Jean Paul case

Actress Arya reacts against the rumor about Jean Paul case and says she has no role in it.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്