ആപ്പ്ജില്ല

ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയതും ആ മലയാളി തന്നെ

ഭര്‍ത്താവ് ബോണി കപൂറിന്‍റെ ബന്ധു സൗരഭ് മൽഹോത്രയ്ക്ക് ദുബായിലെ നടപടിക്രമങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല

TNN 28 Feb 2018, 2:30 pm
ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം നടപടികള്‍ക്കു ശേഷം എംബാമിങ് സെന്‍ററിൽ നിന്ന് ഏറ്റുവാങ്ങിയത് പൊതുപ്രവര്‍ത്തകൻ അഷ്റഫ് താമരശ്ശേരി. യുഎഇയിൽ വച്ച് മരണപ്പെട്ട ഒട്ടേറെ മലയാളികളുടെ മൃതദേഹങ്ങള്‍ ഏറ്റവാങ്ങി നാട്ടിലെത്തിക്കാൻ സഹായിച്ചിട്ടുള്ള അഷ്റഫ് താമരശ്ശേരിയുടെ പേരാണ് ശ്രീദേവിയ്ക്കുവേണ്ടി ദുബായ് സര്‍ക്കാരിന്‍റെ ദുബായ് ഹെൽത്ത് അതോരിറ്റിയുടെ സര്‍ട്ടിഫിക്കറ്റിലുമുള്ളത്.
Samayam Malayalam ashraf thamarassery helped bringing back sreedevis body
ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയതും ആ മലയാളി തന്നെ


മൃതദേഹം ഏറ്റുവാങ്ങുന്നത് അജ്മാനിലെ അഷ്‌റഫാണെന്നാണ് സര്‍ട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീദേവിയുടെ ഭര്‍ത്താവായ ബോണി കപൂറിന്‍റെ ബന്ധു സൗരഭ് മൽഹോത്രയാണ് എല്ലായിടത്തും എത്തിയിരുന്നതെങ്കിലും യുഎഇയിലെ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ട് ദുബായിലെ പൊതുപ്രവര്‍ത്തകര്‍ തന്നെയായിരുന്നു എംബാമിങ് സെന്‍ററിലെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. ഇതിനു ചുക്കാൻ പിടിച്ച അഷ്റഫ് താമരശ്ശേരിയെ മൃതദേഹം അധികൃതര്‍ രേഖാമൂലം ഏൽപ്പിക്കുകയായിരുന്നു. നാസര്‍ വാടാനപ്പള്ളി, നാസര്‍ നന്തി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഈ രേഖയുമായാണ് കോണ്‍സുലേറ്റ് അധികൃതരും സൗരഭ് മല്‍ഹോത്രയും മൃതദേഹവുമായി വിമാനത്താവളത്തിലേക്ക് പോയത്.

ശ്രീദേവിയുടേത് അബദ്ധത്തിൽ സംഭവിച്ച മുങ്ങിമരണമാണെന്നും ഇതുസംബന്ധിച്ച എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞെന്നും ദുബായ് പ്രോസിക്യൂഷൻ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ്‍‍സിങ് സൂരി ട്വിറ്ററിൽ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്