ആപ്പ്ജില്ല

ബാലു-എലീന വിവാഹവിരുന്നിൽ ആടിപ്പാടി ആസിഫി അലിയുടെ 'മാലാഖ'

വിവാഹവിരുന്നിൽ തകർത്താടുന്ന സമയുടേയും നിഖിതയുടേയും മോണിക്കയുടേയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്

Samayam Malayalam 4 Feb 2020, 11:09 am
നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. കൊച്ചിയിൽ നടന്ന വിവാഹ സൽക്കാര ചടങ്ങ് കെങ്കേമമായിരുന്നു. താരസംഗമമായി മാറിയിരുന്നു ചടങ്ങ്. വല്ലാര്‍പാടം ആൽഫ ഹൊറൈസണിലായിരുന്നു വിവാഹ സൽക്കാര ചടങ്ങ് നടന്നത്.
Samayam Malayalam zama.


Also Read: മലയാളത്തിന്‍റെ 'ഋതു' വസന്തം; ആസിഫിന് ഇന്ന് 34 വയസ്സ്

വിവാഹ സൽക്കാര ചടങ്ങിൽ ചെറുക്കനും പെണ്ണിനുമൊപ്പം തകര്‍ത്താടി തിമിര്‍ത്തത് ആസിഫ് അലിയുടേയും അര്‍ജ്ജുൻ അശോകന്‍റേയും ഭാര്യമായിരുന്നു. വിവാഹ റിസപ്ഷന് സമയുടെയും നിഖിതയുടേയും ലാലിന്‍റെ മകള്‍ മോണിക്കയുടേയും കിടിലന്‍ ഡാന്‍സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഡാൻസ് വീഡിയോ കാണാം:

Also Read: പ്രണവിന്‍റെ 'ഹൃദയ'ത്തിനായി പൃഥ്വിയുടെ പാട്ട്

ബാലുവിനൊപ്പം ഹണി ബീ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും ഉള്‍പ്പെടെ നിരവധി സിനിമളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ളയാളാണ് ആസിഫ്. അതിനാൽ തന്നെ ഇരുവരുടേയും കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളുമാണ്. വിവാഹ സൽക്കാരത്തിൽ ആടിപ്പാടുന്ന സമയുടേയും സംഘത്തിന്‍റേയും വീഡിയോ യൂട്യൂബിൽ വൈറലായിരിക്കുകയാണ്. ബാലുവിന്‍റെ വിവാഹ നിശ്ചയ ചടങ്ങിനിടയിലും ആസിഫും സമയും ചേര്‍ന്ന് ഡാൻസ് കളിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്