ആപ്പ്ജില്ല

പൊന്നിയിൻ സെൽവൻ ഷൂട്ട് ഇടവേളയിൽ ഹൈദരാബാദിലുള്ള മോഹൻലാലിനെയും പൃഥ്വിരാജിനെയും സന്ദർശിച്ച് ബാബു ആൻ്റണി!

മണിരത്നം ചിത്രവും തെന്നിന്ത്യൻ താരങ്ങളുടെ വലിയ കാസ്റ്റിങ്ങും ഒക്കെയായിരുന്നു ചിത്രത്തെ വാർത്താ കോളങ്ങളിൽ നിറച്ചത്.

Samayam Malayalam 3 Aug 2021, 6:59 pm
മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ വൻതാരനിരയ്ക്കൊപ്പം ബാബു ആന്റണിയുമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്ത് വന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. 'പൊന്നിയിൻ സെൽവന്റെ' ചിത്രീകരണം കഴിഞ്ഞയാഴ്ചയാണ് പുനഃരാരംഭിച്ചത്. ചിത്രത്തിൻ്റെ ആദ്യ ടൈറ്റിൽ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ആക്ഷന്‍ രംഗങ്ങളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ പ്രിയ താരമായി മാറിയ നടൻ ബാബു ആന്റണി ഈ ചിത്രത്തിലും പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്ന് കിട്ടിയ ഇടവേളയിൽ ബാബു ആൻ്റണി മോഹൻലാലും പൃഥ്വിരാജുമായി കൂടിക്കാഴ്ച നടത്തിയ വിവരമാണ് പുറത്ത് വരുന്നത്. താരം തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 'ഭരതേട്ടന്റെയും വൈശാലിയുടെയും ഓർമ്മകളും പങ്കുവെച്ചുവെന്നും താരം പറയുന്നു ബ്രോ ഡാഡി സെറ്റിൽ വെച്ചാണ് ബാബു ആന്റണി രണ്ട് താരങ്ങളെയും കണ്ടത്. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.
Samayam Malayalam babu antony visited lal and pritviraj and kaniha at hyderabad actor posts pic with stars
പൊന്നിയിൻ സെൽവൻ ഷൂട്ട് ഇടവേളയിൽ ഹൈദരാബാദിലുള്ള മോഹൻലാലിനെയും പൃഥ്വിരാജിനെയും സന്ദർശിച്ച് ബാബു ആൻ്റണി!

Also Read: മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ വൻതാരനിരയ്ക്കൊപ്പം ബാബു ആന്റണിയും! സ്ഥിരീകരിച്ച് താരം!


ബാബു ആൻ്റണി

മൂവരുമൊന്നിച്ചുള്ള ചിത്രവും ബാബു ആൻ്റണി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്. മണിരത്നം സാറിനൊപ്പം "പൊന്നിയൻ സെൽവം" എന്ന സിനിമയുടെ ചിത്രീകരണത്തിന് എനിക്ക് ഒരു ദിവസം അവധി ഉണ്ടായിരുന്നു. അതിനാൽ, ഹൈദരാബാദിന്റെ മറ്റൊരു ഭാഗത്ത് ഷൂട്ട് ചെയ്യുന്ന ലാലിനെയും പൃഥ്വിയെയും ഞാൻ സന്ദർശിച്ചു.

ശ്രദ്ധ നേടി കുറിപ്പ്

കനിഹയുമായും കൂടിക്കാഴ്ച നടത്തി. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കൽ എനിക്ക് നല്ല ബിരിയാണി വാങ്ങിതന്നു. ഞങ്ങൾ ഭാസേട്ടനെ കുറിച്ചുള്ള നല്ല ഓർമ്മകളും ചിത്രീകരണ വിശേഷങ്ങളുമൊക്കെ പങ്കുവെച്ചു. അത് വളരെ രസകരമായിരുന്നു, ഇപ്പോൾ തിരിച്ചെത്തിയെന്ന് കുറിച്ചുകൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്.

വൻ താരനിരയ്ക്കൊപ്പം

ചിത്രത്തില്‍ ഐശ്വര്യ റായി, വിക്രം, ജയംരവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്‍, റിയാസ് ഖാന്‍, പാര്‍ഥിപന്‍, പ്രകാശ് രാജ്, ലാല്‍, ജയറാം, റഹ്‌മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

2022ൽ പുറത്തിറക്കാനാണ് പ്ലാൻ

ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന നടൻ കാർത്തി ഈയാഴ്ച ടീമിനൊപ്പം ചേരുമെന്ന് താരം നേരത്തേ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ൽ പുറത്തിറക്കാനാണ് പ്ലാൻ. ടീം ഒരു ഷെഡ്യൂൾ കൂടി വിഭാവനം ചെയ്തിട്ടുണ്ട്, അത് ഹൈദരാബാദിലോ മധ്യപ്രദേശിലോ ആയി ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പിഎസ് 1

നവരസ വെബ്സീരീസുമായി ബന്ധപ്പെട്ട മാധ്യമങ്ങളോട് സംസാരിക്കവേ 'പൊന്നിയിൻ സെൽവന്റെ' 75 ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയതായി മണിരത്നം നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് തായ്‌ലൻഡിലായിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ബാബു ആൻ്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. രവി വര്‍മ്മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഇളങ്കോ കുമാരവേലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്