ആപ്പ്ജില്ല

ബാലഭാസ്‌കറിൻെറ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ

ബുധനാഴ്ച രാവിലെയാണ് സംസ്‌കാര ചടങ്ങുകള്‍

Samayam Malayalam 2 Oct 2018, 9:25 pm
തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിൻെറ സംസ്‌കാരചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ബുധനാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.
Samayam Malayalam Balu


ചൊവ്വാഴ്ച ബാലഭാസ്‌കറിൻെറ മൃതദേഹം യൂണിവേഴ്സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ചിരുന്നു. സമൂഹത്തിൻെറ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ സംഗീതജ്ഞനെ അവസാനമായി ഒരുനോക്ക് കാണാനെത്തി.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിനു പോയി മടങ്ങും വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടിരുന്നത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകടത്തില്‍ അന്ന് തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്