ആപ്പ്ജില്ല

'പണം മുടക്കി പുറമെ ഉണ്ടാക്കുന്ന സൌന്ദര്യമല്ല, സൌന്ദര്യം മനസിലാണ്, ബാലയുടെ ഭാര്യ സുന്ദരിയാണ്'; വിവാഹവേദിയിൽ ഒളിയമ്പെയ്ത് ബാല, വൈറലായി വാക്കുകൾ!

വൈറലായി ബാലയുടെ വാക്കുകൾ

Samayam Malayalam 6 Sept 2021, 10:04 am
ബാലയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ നിറഞ്ഞ ചർച്ചയായി നിലകൊള്ളുന്നത്. ഡോക്ടർ എലിസബത്തുമായുല്ല താരത്തിൻ്റെ വിവാഹം ഇന്നലെയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ പ്രൈവറ്റായി നടന്ന ഒരു ചടങ്ങിലാണ് ഇരുവരും വരണമാല്യം ചാർത്തിയും ഒരുമിച്ച് വിളക്കു തെളിച്ചും കേക്ക് മുറിച്ച് മധുരം പങ്കിട്ടും പുതു ജീവിതത്തിന് നാന്ദി കുറിച്ചത്. വേദിയിൽ വെച്ച് ബാല തൻ്റെ ഭാര്യയെ കുറിച്ചും സൌന്ദര്യത്തെ കുറിച്ചും വർണിക്കുകയും ചെയ്തിരുന്നു, ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
Samayam Malayalam balas reaction on cyber troll against his wife elizabeth
'പണം മുടക്കി പുറമെ ഉണ്ടാക്കുന്ന സൌന്ദര്യമല്ല, സൌന്ദര്യം മനസിലാണ്, ബാലയുടെ ഭാര്യ സുന്ദരിയാണ്'; വിവാഹവേദിയിൽ ഒളിയമ്പെയ്ത് ബാല, വൈറലായി വാക്കുകൾ!

Also Read: ബാലയുടെ വിവാഹവേദിയിൽ പാട്ടുപാടി താരങ്ങൾ, ഒപ്പം ചെറുനാണത്തോടെ ബാലയുടെ വക പാട്ടും! ആഘോഷം കളറാക്കി യുവതാരങ്ങൾ!


ബാലയുടെ രണ്ടാം വിവാഹം

ബാലയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. ഇവർ 2019ലാണ് വിവാഹമോചിതരായത്. ഇവർക്ക് അവന്തിക എന്നു പേരുള്ള ഒരു മകളുമുണ്ട്. ബാലയെ പോലെ അമൃതയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം ബാല വീണ്ടും വിവാഹിതനായപ്പോൾ പറഞ്ഞ ചില വാക്കുകൾ മുൻഭാര്യയ്ക്കെതിരെ അയച്ച ഒളിയമ്പാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ബാല പറഞ്ഞ വാക്കുകൾ

വിവാഹിതനായ ശേഷം വേദിയിൽ വെച്ച് ബാല പറഞ്ഞത് തൻ്റെ ഭാര്യ സുന്ദരിയാണ് എന്നാണ്. സൌന്ദര്യം മനസിലാണ് ഉണ്ടാവേണ്ടത്. പണം മുടക്കി പുറമെ ഉണ്ടാക്കുന്നതല്ല സൌന്ദര്യമെന്നും ബാലയുടെ ഭാര്യ സുന്ദരിയാണെന്നും ബാല പറഞ്ഞിരുന്നു. ഓണത്തിന് മുൻപ് തന്നെ ബാലയും എലിസബത്തും വിവാഹിതരായിരുന്നു. കഴിഞ്ഞ ദിവസം നടന്നത് റിസപ്ഷൻ മാത്രമാണ്. അതിനാൽ തന്നെ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ട്രോളുകൾക്ക് മറുപടി

ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിൽ ഇവർ നേരത്തേ വിവാഹിതരായതായി വ്യക്തമായിരുന്നു. അപ്പോൾ മുതൽക്കേ എലിസബത്തിനെ ട്രോളുകയും കംപെയർ ചെയ്യുകയും ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇവർക്കുള്ള മറുപടിയായിട്ടാണ് ബാല ഇക്കാര്യം പറഞ്ഞത്.

അവർ ഭീരുക്കളാണ്

ഇത്തരത്തിൽ കമൻ്റുകളിടുന്നവർ ഭീരുക്കളാണെന്നും ബാല പറഞ്ഞിരുന്നു. വ്യാജ ഐഡി ഉപയോഗിച്ച് മുഖമില്ലാതെയിരുന്ന് സംസാരിക്കുന്നവരുടെ അഭിപ്രായങ്ങൾ ആരാണ് വിലയ്ക്കെടുക്കുന്നതെന്നും ബാല ചോദിച്ചിരുന്നു. ഡോക്ടറാണ് ബാലയുടെ ഭാര്യ. വിവാഹജീവിതത്തെ കുറച്ചാലോചിക്കാതെയിരുന്ന തൻ്റെ മനസ് മാറ്റിയത് എലിസബത്താണെന്നും ബാല പറഞ്ഞിരുന്നു. താനാണ് പ്രൊപ്പോസ് ചെയ്തതെന്നും എലിസബത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്