ആപ്പ്ജില്ല

ഫയർ ഡാൻസറായി സിനിമയിലെത്തിയ ഫ്രീക്കി കറുത്ത മുത്ത്‌

ഫയ‍ർ ഡാൻസറായി സിനിമയിലെത്തിയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ്

Bibin Babu | TNN 7 Mar 2017, 7:49 pm
ഫയ‍ർ ഡാൻസറായി സിനിമയിലെത്തിയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ വിനായകന്‍റെ സിനിമാജീവിതം ആരംഭിക്കുന്നത്. 'ബ്ലാക് മെ‍ർക്കുറി' എന്ന ഡാൻസ് ട്രൂപ്പിൽ നിന്നാണ് തുടക്കം. ഫയ‍ർഡാൻസറായി തമ്പി കണ്ണന്താനത്തിന്‍റെ 'മാന്ത്രികം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. എ.കെ സാജൻ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലൻസ്' എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.
Samayam Malayalam best actor vinayakans film life started as a fire dancer
ഫയർ ഡാൻസറായി സിനിമയിലെത്തിയ ഫ്രീക്കി കറുത്ത മുത്ത്‌




വിനായകന്റെ വ്യത്യസ്തമായ രൂപഭാവങ്ങളും സംസാരവുമാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. വിദേശരാജ്യങ്ങളിലായിരുന്നെങ്കില്‍ വിനായകന്‍ മികച്ചൊരു മോഡലായി മാറുമായിരുന്നെന്ന് സംവിധായകൻഅമല്‍ നീരദ് പറഞ്ഞിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി 40-ഓളം ചിത്രങ്ങളിൽ ഇതിനകം വിനായകൻ വേഷമിട്ടു.



മാന്ത്രികം, ഒന്നാമൻ, ക്വട്ടേഷൻ, സ്റ്റോപ്പ് വയലൻസ്, വെള്ളിത്തിര, ഇവര്‍, ചതിക്കാത്ത ചന്തു, ഗ്രീറ്റിങ്ങ്സ്, ബൈ ദി പീപിള്‍, മകള്‍ക്ക്, ഉടയോൻ, ജൂനിയ‍ർ സീനിയർ, ജയം, തന്ത്ര, ചിന്താമണി കൊലക്കേസ്, തിമിർ, ചോട്ടാ മുംബൈ, ബിഗ് ബി, പച്ചമരത്തണലിൽ, നമ്മൾ തമ്മിൽ, ഡാഡി കൂൾ, സാഗർ ഏലിയാസ് ജാക്കി, ബെസ്റ്റ് ആക്ടർ, തത്സമയം ഒരു പെൺകുട്ടി, ബാച്ച്ലർ പാർട്ടി, മരിയാൻ, പോലീസ് മാമൻ, 5 സുന്ദരികള്‍, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, മസാല റിപ്പബ്ലിക്ക്, സെക്കൻഡ്സ്, ഇയ്യോബിന്‍റെ പുസ്തകം, ഞാൻ സ്റ്റീവ് ലോപ്പസ്, ആട് ഒരു ഭീകരജീവിയാണ്, ചന്ദ്രേട്ടൻ എവിടെയാ, കലി, കമ്മട്ടിപ്പാടം എന്നിവയാണ് വിനായകൻ വേഷമിട്ട ചിത്രങ്ങള്‍. ഇതിൽ കമ്മട്ടിപ്പാടത്തിൽ ജീവിതത്തിൽ തോറ്റുപോയ ഗംഗ എന്ന കഥാപാത്രം ഒരു നൊമ്പരമായി. പക്ഷേ അതിലൂടെ മലയാള സിനിമയുടെ നായക സങ്കൽപങ്ങളെ ഉടച്ചുവാർത്ത പുതിയൊരാൾ പിറവികൊള്ളുകയായിരുന്നു, ചരിത്രം തിരുത്തിക്കൊണ്ട്. പുതിയതായി നിരവധി സിനിമകളാണ് വിനായകന്‍റേതായി ഒരുങ്ങുന്നത്.

best actor vinayakan's film life started as a fire dancer.
ഓതറിനെ കുറിച്ച്
Bibin Babu

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്