നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മൂക്കുത്തി അമ്മന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ മൂക്കുത്തി അമ്മനായാണ് നയന്‍താര എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിനും നയന്‍താരയ്ക്കുമെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മോഡലും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ മീര മിഥുന്. നാണംകെട്ട കാസ്റ്റിങ് ആണെന്നായിരുന്നു നയന്‍താര മൂക്കുത്തി അമ്മന്‍ ആകുന്നതിനെ കുറിച്ച് മീരയുടെ വിമര്‍ശനം.
Also Read: ഉണ്ണി മുകുന്ദനെ സിക്സറടിച്ച് അഞ്ജു; 'മേപ്പടിയാൻ' സെറ്റിൽ ഐപിഎൽ ആഘോഷം
''വിവാഹിതനായ പുരുഷനുമായി ബന്ധം സ്ഥാപിച്ച സ്ത്രീയാണ് ഹിന്ദു ദെെവം അമ്മന്‍ ആകുന്നത്. അമ്മന്‍ ആരാണെന്നെങ്കിലും അവര്‍ക്ക് അറിയുമോ നാണംകെട്ട കാസ്റ്റിങ് ആണിത്. ഹിന്ദുദെെവത്തെ അപമാനിക്കുന്നു. തമിഴ്നാട്ടില്‍ മാത്രമാണ് ഇതെല്ലാം നടക്കുക. തമിഴ് നേതാക്കള്‍ ഇപ്പോഴെങ്കിലും വാ തുറക്കില്ലേ?'' എന്നായിരുന്നു മീര മിഥുന്റെ ട്വീറ്റ്.
Also Read: നഗ്നതയുടെ പേരിൽ പൂനത്തിനും മിലിങിനും ഇരട്ട നീതിയോ? നഗ്നനായി ഓടിയ താരത്തിനെതിരെ കേസ്, നടപടി വിവാദങ്ങൾക്ക് പിന്നാലെ
എന്നാല്‍ ഉടനെ തന്നെ നയന്‍താര ആരാധകര്‍ പ്രതിരോധവുമായി രംഗത്ത് എത്തി. സിനിമയും ഭക്തിയും രണ്ടാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രണ്ടും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ആരാധകര്‍ പറഞ്ഞു. ആര്‍ജെ ബാലാജിയാണ് നയന്‍താര ചിത്രം സംവിധാനം ചെയ്യുന്നതും നായകനായി വേഷമിടുന്നതും. എന്‍ജെ ശരവണനും സംവിധാനത്തില്‍ ഒപ്പമുണ്ട്. മലയാളി താരം ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്നു.