ആപ്പ്ജില്ല

40 ൻ്റെ തിളക്കത്തില്‍ സംയുക്ത വര്‍മ്മ!; പിറന്നാള്‍ ദിനത്തില്‍ ബിജു മേനോൻ്റെ ആശംസ ഇങ്ങനെ! ചിത്രം വൈറല്‍!

ഭാര്യയോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല എന്നും അത് സംയുക്തയുടെ തന്നെ തീരുമാനമാണ് എന്നുമായിരുന്നു ബിജു മേനോന്‍ ഭാര്യ സംയുക്തയുടെ കാര്യത്തിൽ പറഞ്ഞിരുന്നത്.

Samayam Malayalam 27 Nov 2019, 11:19 am
മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് ബിജു മേനോനേയും സംയുക്ത വര്‍മ്മയേയും വിശേഷിപ്പിക്കാറുള്ളത്. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇരുവരും. സത്യന്‍ അന്തിക്കാട് മലയാളത്തിന് സമ്മാനിച്ച നായിക കൂടിയാണ് സംയുക്ത വര്‍മ്മ. ഭാവനയെന്ന കഥാപാത്രമായാണ് താരം ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. ജയറാമിനൊപ്പമുള്ള വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ഈ താരത്തിന് ലഭിച്ചത്. മുന്‍നിര സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
Samayam Malayalam 40 ൻ്റെ തിളക്കത്തില്‍ സംയുക്ത വര്‍മ്മ! പിറന്നാള്‍ ദിനത്തില്‍ ബിജു മേനോൻ്റെ ആശംസ ഇങ്ങനെ! ചിത്രം വൈറല്‍!
40 ൻ്റെ തിളക്കത്തില്‍ സംയുക്ത വര്‍മ്മ! പിറന്നാള്‍ ദിനത്തില്‍ ബിജു മേനോൻ്റെ ആശംസ ഇങ്ങനെ! ചിത്രം വൈറല്‍!

ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് ബൈ പറയുകയായിരുന്നു താരം.

Also Read: ഫിറോസിനൊപ്പം പൊരിച്ച ആട്ടിറച്ചി കഴിച്ച് 'ജിമ്മി ഈ വീടിന്‍റെ ഐശ്വര്യ'ത്തിലെ നായകൻ

ഭര്‍ത്താവിനൊപ്പവും അല്ലാതെയുമൊക്കെയായി അഭിനയിക്കാനുള്ള അവസരമായിരുന്നു ഈ താരത്തെ തേടിയെത്തിയത്. എന്നാല്‍ തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത വര്‍മ്മ ചിന്തിച്ചതേയില്ല. മകന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു താരം. ഇതിനിടയിലാണ് യോഗയില്‍ ആകൃഷ്ടയായത്. യോഗയില്‍ ഉപരിപഠനവും നടത്തിയിരുന്നു. ഭാര്യയോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും അത് സംയുക്തയുടെ തന്നെ തീരുമാനമാണെന്നുമായിരുന്നു ബിജു മേനോന്‍ പറഞ്ഞത്.

Also Read: കതിർ നായകനാകുന്ന പുതിയ ചിത്രം'ജടാ' ഡിസംബർ 6 ന്

സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും അല്ലാതെയുമൊക്കെയായി സംയുക്ത വര്‍മ്മയെ ഇടയ്ക്ക് കാണാറുണ്ട്. 40 ലേക്ക് കടന്ന ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് ബിജു മേനോന്‍. സെറ്റ് സാരിയും ട്രെഡീഷണല്‍ ആഭരണങ്ങളിഞ്ഞുമായിരുന്നു സംയുക്ത എത്തിയത്. ചിരിച്ച് നില്‍ക്കുന്ന ചിത്രമാണ് ബിജു മേനോന്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് സംയുക്ത വര്‍മ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

Also Read: പ്ലസ് വണ്ണിലെ ആ പ്രണയം ഇപ്പോഴും അതേ പോലെയുണ്ട് ! ഭാര്യയെക്കുറിച്ച് ടൊവിനോ തോമസ്

കേവലം 18 ചിത്രങ്ങളിലേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിനിടയില്‍ വെച്ച് സംയുക്തയെ കണ്ടപ്പോള്‍ ജാഡ തോന്നിയിരുന്നതായി ബിജു മേനോന്‍ പറഞ്ഞിരുന്നു. പില്‍ക്കാലത്ത് താരം തന്നെ അത് തിരുത്തിപ്പറഞ്ഞിരുന്നു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ ഈ മൂന്ന് ചിത്രങ്ങളില്‍ നായികനായകന്‍മാരായാണ് ഇവര്‍ അഭിനയിച്ചത്. ആ പ്രണയമാണ് പിന്നീട് ജവിതത്തിലേക്ക് പകര്‍ത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്