ആപ്പ്ജില്ല

ഇത് നാടകമല്ല! ദൈവത്തെപ്പോലെ കാണുന്ന എന്റെ പാപ്പുവിനെ തൊട്ട് ഞാൻ സത്യം ചെയ്യുന്നു; മരണം കണ്ടു വന്ന അത്ഭുതമാണ് ഞാൻ; ബാലയുടെ വാക്കുകൾ

മരണം വരെ പോയിട്ട് തിരിച്ചുവന്ന ആളാണ് ഞാൻ. ദൈവം നോക്കിക്കൊള്ളും എല്ലാം. നന്മ ചെയ്‌താൽ നന്മ മാത്രം കിട്ടും.

Edited byഋതു നായർ | Samayam Malayalam 8 Aug 2023, 9:25 am
ബാല ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. ചെകുത്താൻ വിഷയം ആളിക്കത്തിയതോടെ ബാലക്ക് പിന്തുണയോടെ നിരവധി ആരാധകരാണ് എത്തിയതും.സാമ്ബത്തികമായി ഉയര്ന്നുനിൽക്കുന്ന ബാല തനിക്ക് ഉള്ളതിൽ ഒരു പങ്ക് തന്നെ ആശ്രയിച്ചെത്തുന്നവർക്കും നൽകാറുണ്ട്. കഴിഞ്ഞദിവസം ബാലയെ കാണാൻ ബിനു അടിമാലി കൂട്ടിക്കൊണ്ട് വന്ന ഒരു കലാകാരിയെ സഹായിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരിക്കലും ഇത് നാടകമല്ലെന്നും ബാല പറയുന്നു.
Samayam Malayalam bini adimali meets actor bala and binu reaveals about the helping menatality of bala
ഇത് നാടകമല്ല! ദൈവത്തെപ്പോലെ കാണുന്ന എന്റെ പാപ്പുവിനെ തൊട്ട് ഞാൻ സത്യം ചെയ്യുന്നു; മരണം കണ്ടു വന്ന അത്ഭുതമാണ് ഞാൻ; ബാലയുടെ വാക്കുകൾ


ഇത് നാടകമല്ല

അഭിമുഖത്തിനിടയിൽ തീർത്തും അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഇത് നാടകമൊന്നുമല്ല തന്റെ മകളെതൊട്ട് ബാല സത്യവും ചെയ്യുന്നു. കോമഡി സ്റ്റാർസിലൂടെ ശ്രദ്ധ നേടിയ താരത്തിനാണ് ബാല സഹായം ചെയ്തത്. ബിനു അടിമാലിയാണ് നടിയെ ബാലയുടെ അടുത്ത് എത്തിക്കുന്നത്. ഇതിനിടയിൽ സുധിയെക്കുറിച്ചും ബാല സംസാരിക്കുന്നു.

ലക്ഷ്മിയെക്കുറിച്ച്

കൊല്ലം സുധിയെ ഓർക്കുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞു പോകില്ലേ ഇപ്പോഴും. ലക്ഷ്മി നക്ഷത്രയെ കുറിച്ച് എന്താണ് ചെകുത്താൻ പറഞ്ഞത്. ഞങ്ങളുടെ തമിഴ് നാട്ടിൽ ഒരു ചടങ്ങാണ് മരിച്ചുപോയ ആളുകളുടെ അടുത്ത് പെണ്ണുങ്ങളെ എല്ലാം വിളിച്ചുകൂട്ടി ഇരുന്ന് കരയുന്നത്. സുധിയുടെ ഒപ്പം വര്ഷങ്ങളായി പ്രോഗ്രാം ചെയ്യുന്ന ആളാണ് ലക്ഷ്മി ഇമോഷൻസ് ഉറപ്പായും ഉണ്ടാകും.

സ്ത്രീയെ ബഹുമാനിക്കാൻ പഠിക്കണം

ഒരു സ്ത്രീയെ ബഹുമാനിക്കാൻ ആണ് പഠിക്കേണ്ടത്. അവർ കഷ്ടപെടുമ്പോൾ സഹോദരനായി കൂടെ നിൽക്കുകയാണ് വേണ്ടത്. എനിക്ക് ഇതുവരെയും ലക്ഷ്മി നക്ഷത്രയുടെ നമ്പർ പോലും അറിയില്ല. പക്ഷേ അവരെ ആക്ഷേപിക്കുന്നതും മമ്മൂട്ടിയേയും മോഹൻലാലിനെയും അപമാനിക്കുന്നതും നിർത്തണം. എന്റെ ഭാര്യയെ മണ്ടി എന്ന് പറയുന്നതെല്ലാം നിർത്തണം. ഓരോ സ്ത്രീയെയും കുറിച്ച് മോശം പറയുന്നത് നിർത്തണം.

bala 4

സ്ത്രീ എന്ന് പറയുന്നത് ദൈവമാണ്. മോശം കാര്യങ്ങൾ വച്ച് നീ കാശുണ്ടാക്കിക്കോ. പക്ഷെ എല്ലാം അവസാനിക്കും. വെയിറ്റ് ചെയ്യൂ- ബാല പറയുന്നു.

താൻ ആശുപത്രിയിൽ കിടന്ന സമയത്ത് എന്റെ എല്ലാ കാര്യങ്ങളും ബാല അന്വേഷിച്ചു. എന്ത് സഹായത്തിനും ഞാൻ ഉണ്ടെന്നാണ് പറയുന്നത്, ഒരിക്കലും അതൊരു പബ്ലിസിറ്റിക്ക് വേണ്ടി ആയിരുന്നില്ലെന്ന് ബിനുവും കൂട്ടിച്ചേർത്തു

​ഓർമ്മകളിൽ മുരളി​

ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്