ആപ്പ്ജില്ല

'മിസ് യു അച്ഛാ'; പപ്പുവിന്‍റെ ഓർമ്മദിനത്തിൽ മകന്‍റെ കുറിപ്പ്

മലയാളത്തിൽ ഒരുകാലത്ത് നിരവധി സിനിമകളുടെ ഭാഗമായി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ഹാസ്യതാരമാണ് കുതിരവട്ടം പപ്പു. 2000 ഫെബ്രുവരി 25ന് ആയിരുന്നു അദ്ദേഹത്തിന്‍റെ മരണം. 20-ാം ചരമവാർ‍ഷിക ദിനത്തിൽ അദ്ദേഹത്തിന്‍റെ മകൻ ബിനു ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും കുറിപ്പും ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്.

Samayam Malayalam 25 Feb 2020, 12:58 pm
മലയാളത്തിൽ ഒരുകാലത്ത് നിരവധി സിനിമകളുടെ ഭാഗമായി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ഹാസ്യതാരമാണ് കുതിരവട്ടം പപ്പു. 2000 ഫെബ്രുവരി 25ന് ആയിരുന്നു അദ്ദേഹത്തിന്‍റെ മരണം. 20-ാം ചരമവാർ‍ഷിക ദിനത്തിൽ അദ്ദേഹത്തിന്‍റെ മകൻ ബിനു ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും കുറിപ്പും ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്.
Samayam Malayalam binu pappus facebook note on his father kuthiravattom pappus 20th death anniversary
'മിസ് യു അച്ഛാ'; പപ്പുവിന്‍റെ ഓർമ്മദിനത്തിൽ മകന്‍റെ കുറിപ്പ്

​പത്മദളാക്ഷൻ പപ്പുവായി

പത്മദളാക്ഷൻ എന്നതായിരുന്നു പപ്പുവിന്‍റെ യഥാർഥ പേര്. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. മൂടുപടം എന്നതായിരുന്നു ആദ്യ സിനിമയെങ്കിലും ഭാര്‍ഗ്ഗവി നിലയം എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധനേടിയത്.

​അച്ഛനെ ഓർക്കുക എന്നത് എളുപ്പമാണ്

അച്ഛനെ ഓർക്കുക എന്നത് എളുപ്പമാണ്, അതെന്നും ഓർക്കാറുണ്ട്. എന്നാൽ അങ്ങയെ നഷ്ടപ്പെടുകയെന്നത് ഏറെ തലവേദനയാണ്. അതൊരിക്കലും വിട്ടുപോകുകയില്ല എന്നാണ് ബിനു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒപ്പം മിന്നാരത്തിലെ പപ്പുവിന്‍റെ കഥാപാത്രത്തിന്‍റെ ചിത്രവും ബിനു ഷെയ‍ർ ചെയ്തിട്ടുണ്ട്.

പപ്പുവും ബിനുവും

വൈക്കം മുഹമ്മദ് ബഷീറാണ് അദ്ദേഹത്തെ ആദ്യമായി കുതിരവട്ടം പപ്പു എന്ന് വിളിച്ചത്. പിന്നീട് സിനിമയിൽ അദ്ദേഹത്തിന് പേര് കുതിരവട്ടം പപ്പു എന്നായി മാറുകയായിരുന്നു.

ബിനു പപ്പു

ബിനു പപ്പുവിനെ കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട് പപ്പുവിന്. ബിന്ദു, ബിജു എന്നിവരാണവർ. പദ്മിനിയാണ് പപ്പുവിന്ർറെ ഭാര്യ.

1500ഓളം സിനിമകൾ

37 വര്‍ഷത്തോളം സിനിമാലോകത്തുണ്ടായിരുന്ന അദ്ദേഹം ആയിരത്തിഅഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ആർക്കും അനുകരിക്കാനാവാത്ത ഹാസ്യം

സാധാരണക്കാരിൽ സാധാരണക്കാരനായുള്ള അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ ഇന്നും ഏവരേയും ചിരിപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ ആർക്കും അനുകരിക്കാനാവാത്ത ഹാസ്യരംഗങ്ങളിലൂടെയാണ്.

ബിനു അഭിനയിച്ച സിനിമകൾ

അദ്ദേഹത്തിന്‍റെ മകനായ ബിനു പപ്പു ഇതിനകം നിരവധി സിനിമകളിൽ നടനായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പുത്തൻപണം, സഖാവ്, ലൂസിഫര്‍, വൈറസ്, അമ്പിളി, രൗദ്രം 2018, ഹെലൻ തുടങ്ങിയവയാണവ. ഈ വർഷം ഹിഗ്വിറ്റ, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിൽ അഭിനയിക്കുന്നുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്