ആപ്പ്ജില്ല

നന്ദിതയുടെ ജീവിതം സിനിമയാവുന്നു

മരണത്തിൻ്റെ വയലറ്റ് പൂക്കൾ തേടിപോയ പ്രിയ കവയിത്രി നന്ദിതയുടെ ജീവിതം സിനിമയാവുന്നു

TNN 1 Jul 2017, 6:01 pm
വയനാട്: മരണത്തിൻ്റെ വയലറ്റ് പൂക്കൾ തേടിപോയ പ്രിയ കവയിത്രി നന്ദിതയുടെ ജീവിതം സിനിമയാവുന്നു. എന്‍.എന്‍ ബൈജുവാണ് നന്ദിതയുടെ ജീവിതകഥ ‘നന്ദിത’ എന്ന പേരില്‍ തന്നെ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ഗായത്രി വിജയ് ആണ് ചിത്രത്തില്‍ നന്ദിതയായ് എത്തുന്നത്. ആദ്യഘട്ട ചിത്രീകരണം അമ്പലപ്പുഴയില്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടം വയനാട്ടിലാണ്. വയനാട്ടിലെ മടക്കിമലയില്‍ എം ശ്രീധരന്റേയും പ്രഭാവതിയുടേയും മകളായിരുന്നു നന്ദിത.
Samayam Malayalam biopic on poet nanditha soon
നന്ദിതയുടെ ജീവിതം സിനിമയാവുന്നു


1991ൽവയനാട്ടിലെ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു നന്ദിത ആത്മഹത്യ ചെയ്തത്. നന്ദിതയുടെ മരണത്തിനു ശേഷം മുറിയില്‍ നിന്നും കണ്ടെടുത്ത ഡയറിത്താളുകളില്‍ നിന്നാണ് കവിതയുടെ ലോകത്ത് ജീവിച്ചിരുന്ന വ്യക്തിയാണ് നന്ദിതയെന്ന് ലോകത്തിന് വ്യക്തമായത്. 1985 മുതല്‍ 1993 വരെ അവര്‍ എഴുതി കവിതകള്‍ നന്ദിതയുടെ കവിതകള്‍ എന്ന പേരില്‍ പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്‌നേഹതീരത്തെ അക്ഷരപ്പൂക്കള്‍, മാടായിപ്പാറ, തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം എന്‍എന് ബൈജുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് നന്ദിത. ഇലപ്പച്ച ക്രിയേഷന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷെമീര്‍ പട്ടരുമഠമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.


A film on Malayalam poet nanditha coming out soon

first biopic about Nandita is one poet, who had touched my life through her death

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്