ആപ്പ്ജില്ല

അവനെ കുറ്റപ്പെടുത്തുമ്പോൾ കുടുംബത്തെ കൂടി ഒന്ന് ഓർക്കാം; ചെയ്തത് തെറ്റ് തന്നെ പക്ഷേ; അപർണ്ണ വിഷയത്തിൽ ബിപിനും വിഷ്ണുവും

ചെയ്തത് തെറ്റ് തന്നെയാണെങ്കിൽ അവനെ ബാധിക്കട്ടെടോ... അതിൽ പിന്നെ എന്തിനാ ഡിസ്കൗണ്ട്... അവന്റെ അച്ഛന്റേം അമ്മയുടേം പെങ്ങളുടെയും കാര്യത്തിൽ അവനില്ലാത്ത ഉത്തരവാദിത്തവും ചിന്തയും നമുക്കാണോ വേണ്ടത്.. എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം 

Samayam Malayalam 24 Jan 2023, 9:49 am
തങ്കം സിനിമയുടെ പ്രെമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജില് എത്തിയപ്പോൾ അപര്ണ ബാലമുരളിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തതാണ് ലോ കോളെജില് അത്തരം സംഭവം നടന്നതെന്ന് അപര്ണയും പ്രതികരിക്കുകയുണ്ടായി. കോളേജ് അധികൃതരുടെ നടപടികളില് തൃപ്തയാണെന്നും എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര് ചെയ്തിട്ടുണ്ടെന്നും അപര്ണ പറഞ്ഞിരുന്നു. നിരവധി ആളുകൾ അപര്ണയ്ക്ക് പിന്തുണയുമായി എത്തി. എന്നാൽ സംഭവത്തിൽ ആ പയ്യന്റെ കാര്യം കൂടി ഒന്ന് ചിന്തിച്ചു നോക്കണം എന്ന് പറയുകയാണ് നടന്മാരായ ബിപിനും വിഷ്ണുവും. വെടിക്കെട്ട് സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്തപ്പോഴാണ് ഇരുവരുടെയും പ്രതികരണം. വിശദമായി വായിക്കാം.
Samayam Malayalam bipin george and vishnu unnikrishnan reaction on aparna balamurali issue
അവനെ കുറ്റപ്പെടുത്തുമ്പോൾ കുടുംബത്തെ കൂടി ഒന്ന് ഓർക്കാം; ചെയ്തത് തെറ്റ് തന്നെ പക്ഷേ; അപർണ്ണ വിഷയത്തിൽ ബിപിനും വിഷ്ണുവും



ആ പയ്യന്റെ അവസ്ഥ

വല്ലപ്പോഴുമാണ് ഇങ്ങനെ ഒരു വീഡിയോ പുറത്തേക്ക് എത്തുന്നു എന്നെ ഉള്ളൂ. ആ പെൺകുട്ടിയുടെ അടുത്ത് ചെയ്തത് വളരെ തെറ്റായ ഒരു കാര്യം തന്നെയാണ്. തിരിച്ചും ഉണ്ടാകാറുണ്ടല്ലോ. നമ്മൾ പിന്നെ അത് ചെയ്യുന്നില്ല എന്നെ ഉള്ളൂ. ഞാൻ ആ പയ്യന്റെ അവസ്ഥയെ കുറിച്ചാണ് ആലോചിക്കുന്നത്. അവനും അച്ഛനും അമ്മയും ഒക്കെ ഉള്ളതല്ലേ. അവൻ ചെയ്തത് വളരെ തെറ്റ് തന്നെയാണ്. എനിക്ക് അറിയില്ല ആ കുട്ടിയുടെ വീട്ടിൽ എന്താകും എന്ന്. അവനും ഒരു കുടുംബം ഉണ്ട്, അവനും ഒരു പെങ്ങളൊക്കെ ഉണ്ട് എങ്കിൽ അത് എങ്ങനെ ബാധിക്കും എന്ന് നമുക്ക് അറിയില്ലല്ലോ.


എനിക്കും ഉണ്ടായിട്ടുണ്ട്

നമ്മൾ ഇങ്ങനെ അവനെ കുറ്റപ്പെടുത്തി ഇരിക്കുമ്പോൾ അത് എങ്ങനെ ബാധിക്കും എന്ന് അറിയില്ലല്ലോ. അവൻ ചെയ്തത് 150 ശതമാനം തെറ്റുതന്നെയാണ്. പക്ഷേ കുടുംബത്തിന്റെ അവസ്ഥയാണ് ഓർക്കേണ്ടത്. എന്ന് ബിപിൻ പറയുമ്പോൾ പിന്നീട് സംസാരിക്കുന്നത് വിഷ്ണു ആണ്. ഞാൻ ഒരു ഉദാഹരണം പറയാം എന്റെ കൈ വയ്യാതെ ഇരിക്കുകയാണ് . അപ്പോൾ വിഷ് ചെയ്യാൻ വരുന്ന ആളുകളോട് തൊഴുതുകൊണ്ട് സംസാരിക്കും. അപ്പോൾ നീ ഇങ്ങട് കൈ തരൂ എന്ന് പറയുന്നവർ ഉണ്ട്. അപ്പോൾ ഞാൻ പറയും എന്റെ കൈ ഇങ്ങനെ പൊള്ളി ഇരിക്കുകയാണ് എന്ന്. അപ്പോൾ അവർ ഓകെ പറഞ്ഞു പോകും.ഇതിങ്ങനെ പറഞ്ഞു മടുക്കും.


ഊന്ന് കൊടുത്തിരിക്കുന്ന കൈയ്യിൽ

ഇന്നലെ ഭക്ഷണം കഴിക്കാൻ പോയപ്പോൾ നല്ല തിരക്കാണ്, മലബാർ ഏരിയയിൽ ആണ് സംഭവം നടക്കുന്നത്. (ബിപിൻ സംസാരിക്കുന്നു). തോളത്തു കൈ ഇട്ടപ്പോൾ തന്നെ ഡ്രിങ്ക്സ് കഴിച്ചിട്ടുണ്ട് എന്ന് മനസിലായിരുന്നു. അയാൾ ഞാൻ വയ്യാത്ത കാലിന് ഊന്ന് കൊടുത്തിരിക്കുന്ന കൈയ്യിൽ പിടിച്ച് വലിച്ചു. കാലിന്റെ ബാലൻസ് പോയി ഞാൻ വീണു. എനിക്ക് അത് വല്ലാത്ത ദേഷ്യം ആയി. കാരണം എനിക്ക് ആശ്രയം ഉള്ള കൈ ആണ് അത്. ആരെങ്കിലും ഞാൻ ദേഷ്യപ്പെടുന്ന ഭാഗം മാത്രം എടുത്ത് സോഷ്യൽമീഡിയയിൽ ഇട്ടിരുന്നെങ്കിൽ കാര്യം അറിയാതെ ആളുകൾ എന്നെ ചീത്ത വിളിച്ചേനെ എന്റെ അവസ്ഥ എന്തായേനെ. ഇങ്ങനെയൊക്കെയാണ് സോഷ്യൽമീഡിയ.

ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നതാണ് തെറ്റ്

ഈ ധർമ്മേട്ടൻ ഒക്കെ ഒരുപാട് ആളുകളെ സഹായിക്കും. ഒരു പത്തുലക്ഷം രൂപയുടെ സഹായം ഒക്കെ അദ്ദേഹം കൊടുത്തിട്ട്, ആ ഇടപ്പള്ളി ഭാഗത്തു വന്നിട്ട് ഏതെങ്കിലും ഒരു ഭിക്ഷക്കാരി വന്നു വാതിലിൽ മുട്ടുമ്പോൾ ആ പോ എന്ന് അദ്ദേഹം പറഞ്ഞാൽ ആ ഭാഗം മാത്രമെടുത്തു വീഡിയോ ആക്കിയാൽ എന്ത് സംഭവിക്കും. അവർ തട്ടിപ്പ് ആണ് എന്ന് മനസ്സിലാക്കുമ്പോൾ ആയിരിക്കും അദ്ദേഹം അങ്ങനെ പ്രതികരിക്കുന്നത്. എന്നാൽ അത് മാത്രം എടുത്തു പ്രചരിപ്പിക്കുന്നതാകും സോഷ്യൽ മീഡിയ ചെയ്യുന്നത്. - ബിപിനും വിഷ്ണുവും പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്