എബ്രിഡ് ഷെെന്‍ സംവിധാനം ചെയ്ത കുങ് ഫൂ മാസ്റ്ററിലെ ഫെെറ്റ് സീനുകളിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടുകയാണ് നീത പിള്ള. മലയാള സിനിമയ്ക്ക് മികച്ചൊരു ആക്ഷന്‍ നായികയെ ലഭിച്ചെന്നാണ് ചിത്രം കണ്ടിറങ്ങുന്നവര്‍ ഒരേ ശബ്ദത്തില്‍ പറയുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ നീതയുടെ ഒരു വീഡിയോ വെെറലാവുകയാണ്.
ബോബി ചെമ്മണ്ണൂരും നീതയും തമ്മിലുള്ള കുങ് ഫു ഫെെറ്റിന്റെ വീഡിയോയാണ് വെെറലാകുന്നത്. കളരി, കരാട്ടെ, കുങ് ഫു തുടങ്ങിയ ആയോധന കലകള്‍ അഭ്യസിച്ചുള്ള വ്യക്തിയാണ് ബോബി. നേരത്തെ തന്നെ ഇത്തരം പല സാഹസ പരിപാടികളിലും ബോബി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
എറണാകുളം പ്രസ് ക്ലബ്ബിന്റെ ഫാമിലി മീറ്റിനിടെയായിരുന്നു കുങ് ഫു മാസ്റ്ററിലെ താരങ്ങളും ബോബിയും തമ്മിലേറ്റുമുട്ടിയത്. ചിത്രത്തിലെ വില്ലന്‍ സോണറ്റുമായും ബോബി ഫെെറ്റ് ചെയ്യുന്നത്. പ്രശസ്ത കമന്റേറ്റര്‍ ഷെെജു ദാമോദരന്റെ കമന്ററിയുമുണ്ടായിരുന്നു.
Also Read: കുട്ടിക്കാല ചിത്രവുമായി അഹാന കൃഷ്ണ ; രണ്ടും തല്ലുകൂടി പിണങ്ങി ഇരിക്കുവാണോ എന്ന് ആരാധകര്‍
അതേസമയം, കുങ് ഫു മാസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നീതയുടെ രണ്ടാമത്തെ മാത്രം ചിത്രമാണിത്. എബ്രിഡ് ഷെെന്‍ ചിത്രം പൂമരമായിരുന്നു നീതയുടെ അരങ്ങേറ്റ ചിത്രം. കുങ് ഫു മാസ്റ്ററിലെ ഫെെറ്റുകളാണ് കെെയ്യടി നേടുന്നത്. ഈ രംഗങ്ങളില്‍ നീതയുടെ ആക്ഷനാണ് ആരാധകരനെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത്.