ആപ്പ്ജില്ല

ഇപി ജയരാജനെ നൈസായി ട്രോളി ബോളിവുഡ് ചിത്രം

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചപ്പോൾ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കുന്നതിനിടെ ഇപി ജയരാജന് സംഭവിച്ച അമളിയാണ് ചിത്രത്തിലുൾപ്പെടുത്തിയിരിക്കുന്നത്

Samayam Malayalam 17 Jan 2018, 7:13 pm
ഇപി ജയരാജനെ നൈസായി ട്രോളി ബോളിവുഡ് ചിത്രം. ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങിയപ്പോഴാണ് ഇപി ജയരാജനെ പരിഹസിക്കുന്ന സംഭവവും ചിത്രത്തില് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായത്. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചപ്പോൾ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കുന്നതിനിടെ ഇപി ജയരാജന് സംഭവിച്ച അമളിയാണ് ചിത്രത്തിലുൾപ്പെടുത്തിയിരിക്കുന്നത്. മുക്കാബാസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപാണ്.
Samayam Malayalam mukkabaaz

ഉത്തർപ്രദേശിലാണ് കഥ നടക്കുന്നത്. ബോക്സിങ് ചാമ്പൻഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സംസ്ഥാനത്തെ പ്രതിഭകളായ കായിക താരങ്ങളെക്കുറിച്ച് വാചാലനാകുന്നു.’നമ്മുടെ നാട് ധ്യാൻ ചന്ദിന്റെ നാടാണ്. മുഹമ്മദ് കൈഫിന്റെ നാടാണ്. മുഹമ്മദ് അലിയുടെ നാടാണ്’ ഉടൻ മന്ത്രിയെ ഒരാൾ തിരുത്തി. ‘ക്ഷമിക്കണം. മുഹമ്മദലി കേരളത്തിൽ നിന്നുള്ള ആളാണ്‘. തീയ്യേറ്ററിൽ ചിരി പടര്ത്താൻ വേറെന്ത് വേണം.

ചിത്രത്തിൽ വിനീത് കുമാർ സിങ്ങാണ് ബോക്സർ ശ്രാവണായി എത്തുന്നത്. സോയ ഹുസൈനാണ് ചിത്രത്തിലെ നായിക. ജിമ്മി ഷെർഗിൽ, രവി കിഷൻ, എന്നിവരും ചിത്രത്തിലുണ്ട്. ജനുവരി 12 ന് ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തും. ബോംബെ ടോക്കീസ്, ഗാങ്സ് ഓഫ് വസിപൂർ, അഗ്ലി എന്നീ ചിത്രങ്ങളില് ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ പകര്ന്ന താരമാണ് വിനീത് കുമാർ സിങ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്